ഓക്സ്ഫേര്‍ഡ് ബുക്സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ്’ എന്ന നോവലിന്റെ മലയാള പരിഭാഷയുടെ കവര്‍ച്ചിത്രവും. ലീസാ ജോണാണ് പുസ്തകത്തിന്റെ കവര്‍
ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. എസ്. ജയേഷ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്ന നോവൽ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറ് പുസ്തകങ്ങളാണ് ഓക്സ്ഫേര്‍ഡ് ബുക്സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ. ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ പതിവായിരിക്കുന്ന ഒരു ദ്വീപും മറവി വളരെ സ്വാഭാവികതയായി കണക്കാക്കുന്ന ദ്വീപുനിവാസികളുടെയും കഥ പറയുന്ന നോവലാണ് യോകോ ഒഗാവയുടെ ‘മെമ്മറി പൊലീസ്’.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.