ഒറ്റയ്ക്കാക്കരുത് – നജീബ് മൂടാടി എഴുതിയ കുറിപ്പുകൾ
നജീബ് മൂടാടിയുടെ കുറിപ്പുകൾ ആണ് ഒറ്റയ്ക്കാക്കരുത്. ഡി സി ബുക്ക്സ് ആണ് ഈ കുറിപ്പുകൾ വായനക്കാരിലേക്കെത്തിക്കുന്നത്.
ഒറ്റയ്ക്കാക്കരുത് എന്നത് ഏറ്റവും നിസ്സഹായമായൊരു നിലവിളി ആണ്. ഒപ്പമുണ്ടായവരൊക്കെ ഒഴിഞ്ഞോ അകന്നോ പോകുമ്പോൾ ഉള്ളിലുയരുന്ന നിലവിളി.

നമുക്ക് ചുറ്റിലുമുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശബ്ദമായതുകൊണ്ടു നാം കേൾക്കാതെ പോകുന്നതാണ്. പലപ്പോഴും നമ്മൾ തന്നെ നെഞ്ചിൽ അടക്കിപ്പിടിക്കുന്നതാണ്. മുറുകെ പിടിച്ചിരിക്കുന്ന വിരലുകൾ ഊർന്നുപോവുകയും വലിയ ആൾക്കൂട്ടത്തിനും ബഹളത്തിനും ഇടയിൽ ഒറ്റപ്പെട്ടുപോവുകയും ചെയ്ത കുട്ടിയെപ്പോലെ പരിഭ്രാന്തിയോടെ നമ്മളൊക്കെ പലപ്പോഴും നിലവിളിക്കുന്നുണ്ട്. മുതിർന്നവർ ആയതുകൊണ്ട് മറ്റുള്ളവർ കേട്ടാലോ എന്ന ജാള്യത കൊണ്ട് നാം അടക്കിപിടിക്കുകയാണ്.
അങ്ങനെ ഒറ്റക്കായി പോകുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെ ഒക്കെയോ നിസ്സഹായതയുമാണ് ഒറ്റയ്ക്കാക്കരുത് ഏറെയും. ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും ഏറെ വൈറലായ ഹൃദയം തൊടുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. തനിക്കുചുറ്റും താൻ കണ്ട മനുഷ്യരുടെ, ചിലപ്പോ തന്റെ തന്നെ അനുഭവങ്ങൾ ആണ് ഈ കുറിപ്പുകളുടെ പ്രചോദനം എന്ന് രചയിതാവ് പറയുന്നുണ്ട്. വായിച്ച ഓരോരുത്തർക്കും തന്നെ തന്നെ എവിടെ എങ്കിലും കാണാൻ സാധിക്കും. ഈ കുറിപ്പുകൾ അത്രയേറെ ഹൃദയസ്പർശി ആണ്. പെയ്തൊഴിയുമ്പോൾ, അധിനിവേശം, മൗനം കൊണ്ട് മുറിവേൽക്കുമ്പോൾ, സ്വന്തമെന്നു..വെറുതെ ഇങ്ങനെ പോകുന്നു ഈ കുറിപ്പുകൾ.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ
Comments are closed.