ഞാൻ, ഞാൻ തന്നെ – നെഞ്ച് പൊള്ളിക്കുന്ന വിവരണവുമായി സുനിത കൃഷ്ണന്റെ ഓർമ്മക്കുറിപ്പുകൾ
‘ഞാൻ, ഞാൻ തന്നെ‘ എന്ന ഈ പുസ്തകം സുനിത കൃഷ്ണന്റെ ഓർമ്മക്കുറിപ്പുകളാണ്.
ഈ പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്. സുനിത കൃഷ്ണൻ തന്റെ ജീവിതത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളും പിഞ്ചു കുട്ടികളുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന അവസരങ്ങളിൽ തന്റെ സമയോചിതമായ ഇടപെടലുകളിലൂടെ കുട്ടികളെ രക്ഷപ്പെടുത്തിയ ഉള്ളുപൊള്ളിയ്ക്കുന്ന വിവരണം ആണ് ഈ പുസ്തകത്തിൽ. വേശ്യാവൃത്തിയുടെ ലോകത്തെ കുറിച്ച് മനസ്സിലാക്കണം എന്ന് കുട്ടിക്കാലം മുതൽക്കേ ആഗ്രഹം ഉണ്ടായിരുന്ന ആളായിരുന്നു സുനിത. അതിൽ വ്യക്തതയും ഉണ്ടായിരുന്നതായും സുനിത പറയുന്നു.
ദൈവത്തെ കൊല്ലാൻ തോന്നിയ നിമിഷങ്ങൾ പലതായിരുന്നു ജീവിതത്തിൽ. സ്വന്തം പിതാവിനാലും അയാളുടെ കൂട്ടുകാരാലും പീഡിപ്പിക്കപ്പെട്ട ഒരു 5 വയസ്സുകാരിയുടെ അവസ്ഥ കണ്ടപ്പോൾ, എയ്ഡ്സ് ബാധിതയായ 5 വയസ്സുകാരിയുടെ അവസ്ഥ കണ്ടപ്പോൾ ദൈവം മുന്നിൽ വന്നു നിന്നിരുന്നെകിൽ കൊല്ലാമാരുന്നു എന്ന് അവർ ചിന്തിച്ചു. ഇങ്ങനെ പലവിധ പീഡനങ്ങൾ നേരിട്ട 32 കുട്ടികൾ സുനിത കൃഷ്ണൻറേം കൂട്ടരുടെയും ഭവനത്തിൽ ഉണ്ട്. പ്രശ്നങ്ങളിൽ നിന്നാണ് പരിഹാരങ്ങൾ ജനിക്കുന്നത്. നിരാശയിൽ പ്രത്യാശ എങ്ങനെ ജീവിക്കുന്നു, സംതൃപ്തിയിൽ മാറ്റം എങ്ങനെ കുടികൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള ശക്തവും സത്യസന്ധവുമായ പാഠമാണ് സുനിത കൃഷ്ണന്റെ ‘ഞാൻ, ഞാൻതന്നെ’ എന്ന ഈ പുസ്തകം. സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം പെൺകുട്ടികളെയും സ്ത്രീകളെയും പുനരധിവസിപ്പിച്ച ഓർമ്മക്കുറിപ്പുകൾ. തന്റെ ഓർമ്മക്കുറിപ്പുകയിൽ , പ്രതീക്ഷയുടെ ചില യാത്രകൾ അവർ വിവരിക്കുന്നു. അസ്വസ്ഥത ഉളവാക്കുന്നതും എന്നാൽ സന്തോഷകരമായി പരിണമിക്കുന്നതുമായ തന്റെ അനുഭവങ്ങളിലൂടെ അസാധ്യമായതു നേടാൻ കഴിയുമെന്ന് അവർ ബോധ്യപ്പെടുത്തുന്നു. മാറ്റമുണ്ടാക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ എവിടെ തുടങ്ങണമെന്നറിയാത്ത എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ് ‘ഞാൻ, ഞാൻ തന്നെ.’
💕നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ