
എന്റെ ആണുങ്ങള്; ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാര മൂല്യങ്ങളെ തുറന്നു കാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള് എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകള്‍ വീണ്ടും സമീഹത്തില്‍ ചര്‍ച്ചയാകുകതന്നെ ചെയ്യും. ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതമാണു കൃതിയിലെ ഉള്ളടക്കം. മലയാളി ആണിനെക്കുറിച്ചുള്ള അപൂർവ നിരീക്ഷണങ്ങളും നളിനിയുടേതായുണ്ട്. ‘എന്റെ ആണുങ്ങൾ’ എന്ന കൃതിയിൽ, ‘കേരളത്തിലെ ആണുങ്ങൾ’ എന്ന ആമുഖത്തിൽ ‘മലയാളി ആണുങ്ങളുടെ കള്ളത്തരത്തിനു പറ്റിയ ഭൂമിശാസ്ത്രമാണു കേരളത്തിന്റേതെന്നു പറയുന്നു.
ഞാന്‍ ലൈംഗികത്തൊഴിലാളി; വായ്കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ. ലൈംഗികത്തൊഴിലാളികൾ തൊഴിലിലും തൊഴിലിടത്തിലും നേരിടുന്ന പ്രശ്നങ്ങൾ ‘പൊതുസമൂഹത്തിനു’ മുൻപിൽ തുറന്നെഴുതുകയാണു നളിനി ജമീലയുടെ ആത്മകഥയുടെ.
ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാര മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ രണ്ട് പുസ്തകങ്ങൾ
സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്ന ‘എന്റെ ആണുങ്ങള്’
നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാമാക്കിയ നളിനി ജമീലയുടെ ആത്മകഥ ‘ ഞാന്‍ ലൈംഗികത്തൊഴിലാളി’
രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്!
ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം
Comments are closed.