DCBOOKS
Malayalam News Literature Website

നിഴൽനിറങ്ങൾ (Nizhal Nirangal)

Nizhal Nirangal by Umai Muhammed

Book Details

Book : Nizhal Nirangal
Author : Umai Muhammed
Category : Novel
ISBN : 9789376912810
Published Year : 2026
Publisher : Sedora
Pages : 120
Language : Malayalam

About the Book

നിഴൽനിറങ്ങൾ പുസ്തകത്തെ കുറിച്ച്

ഒരു നിമിഷം തോന്നിയ ചിന്ത, പറയാതിരിക്കാമായിരുന്ന ഒരു വാക്ക്, എടുക്കാമായിരുന്ന മറ്റൊരു തീരുമാനം… അത്രമാത്രം മതി ചില ജീവിതങ്ങളുടെ ദിശ മാറാൻ.

കാലങ്ങൾക്കിപ്പുറം ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോൾ, “മറിച്ചൊന്ന് ചിന്തിക്കാമായിരുന്നു…”, “അത്രയും കടന്നുപറയണ്ടായിരുന്നു…” എന്ന് ഹൃദയം നൊന്തുപോകുന്ന ചില നിമിഷങ്ങൾ നമ്മെയെല്ലാം തേടിയെത്താറുണ്ട്.

അങ്ങനെയൊരു തിരിച്ചറിവിന്റെ ഇടവഴികളിലൂടെ നടക്കുന്ന അമൃതലത എന്ന സ്ത്രീയെ നിങ്ങൾക്ക് ‘നിഴൽനിറങ്ങൾ’ എന്ന നോവലിലൂടെ കാണാനാകും.

ഇരുണ്ട വഴികളിലൂടെ ഏറെ ദൂരം നടക്കുമ്പോൾ, എങ്ങുമെത്താതെ പോയെന്ന് കരുതുന്ന നിമിഷങ്ങളിൽ പോലും, ആരോ പകർന്ന ഒരു വെളിച്ചം മനസ്സിൽ തെളിയുന്നു..
ആ വെളിച്ചം കൈമുതലാക്കി അമൃതലത യാത്ര തുടരുന്നു.

അങ്ങനെ അമൃതലതയുടെ ജീവിതത്തിൽ ഇരുളായും വെളിച്ചമായും കടന്നുവന്ന മനുഷ്യരിലൂടെയും, അവൾ എടുത്ത തീരുമാനങ്ങളിലൂടെയും കടന്നുപോകുന്ന ഒരു യാത്രയാണ് നിഴൽനിറങ്ങൾ.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

സ്വന്തം മേൽവിലാസങ്ങളും ഭൂതകാലത്തിൻ്റെ നീറുന്ന ഓർമ്മകളും ഉപേക്ഷിച്ച്, അനിശ്ചിതത്വത്തിൻ്റെ വഴികളിലൂടെ മടിക്കേരിയുടെ മടിത്തട്ടിലേക്ക് പലായനം ചെയ്ത അമൃതലത എന്ന സ്ത്രീയുടെ അതിജീവനകഥയാണ് ‘നിഴൽ നിറങ്ങൾ’. വിധി കൊടിയ വേനലിലേക്ക് മാത്രമാണ് വിരൽ ചൂടുന്നതെന്ന തിരിച്ചറിവുണ്ടായപ്പോൾ സ്വന്തം മനസാക്ഷിയുടെ കയ്യും പിടിച്ചു ഇരുണ്ട ഭയത്തിൽ നിന്നും ഏതോ ഒരു സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകയായിരുന്നു. ആ യാത്ര അവസാനിച്ചത് മടിക്കേരിയിലെ കാപ്പിത്തോട്ടങ്ങൾക്കിടയിലാണ്. ചീരമ്മ എന്ന വൃദ്ധയുടെയും ഡേവിഡ് എന്ന സാമൂഹ്യപ്രവർത്തകൻ്റെയും തണലിൽ അവൾ തനിക്ക് പുതിയൊരു അസ്തിത്വം കണ്ടെത്താൻ ശ്രമിക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾക്കും, ഈ മലയോര മേഖലയിലെ ഇരുണ്ട വ്യവസ്ഥകൾക്കുമെതിരെ പൊരുതുന്ന ഡേവിഡും, ഭർത്താവിൻ്റെ മരണശേഷം സമൂഹത്തിൽ നിന്ന് ക്രൂരമായ അനുഭവങ്ങൾ നേരിട്ട വസുന്ധരയും ലതയുടെ ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഒരേസമയം വ്യക്തിപരമായ ആത്മസംഘർഷങ്ങളും സാമൂഹിക പ്രതിബദ്ധതയും ഇഴചേരുന്ന നോവലിൽ,സമൂഹത്തിൽ സ്ത്രീ നേരിടുന്ന നിസ്സഹായതകളും, പ്രണയത്തിൻ്റെയും വഞ്ചനയുടെയും കയ്പേറിയ അനുഭവങ്ങളും പറഞ്ഞു വെക്കുന്നു.

ആരുമില്ലാത്ത മുറിയിൽ തനിയെ ഇരിക്കുമ്പോൾ
അകലെ എവിടെയോ ഒരു കതക് പാതി ചാരി വെച്ചതുപോലെ,
തുറന്നിട്ടാൽ ആരുമവിടെയില്ലെന്നറിയാമായിരുന്നിട്ടും
തുറക്കാതിരിക്കാൻ കഴിയാത്തൊരു ഭ്രമം പോലെ,
നിരർത്ഥമായൊരു കാത്തിരിപ്പിൻ്റെയും നഷ്ടബോധത്തിൻ്റെയും ഭ്രാന്തിൻ്റെയും മുൾമുനയിൽ നിൽക്കുന്ന ലതയുടെ വികാരഭരിതമായ യാത്രയും,
ആത്മസംഘർഷങ്ങളും വായനക്കാർക്ക് തീർത്തും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിജീവനത്തിൻ്റെ കരുത്തും വരച്ചുകാട്ടുന്ന ഈ നോവൽ സ്ത്രീമനസ്സിൻ്റെ ഉൾക്കാഴ്ചകളിലേക്ക് നമ്മെ കൊണ്ടു പോകുമെന്ന് തീർച്ചയാണ്.

About author

ആരാണ് ഉമൈ മുഹമ്മദ് (Umai Muhammed)?

Umai Muhammedയഥാർത്ഥ നാമം ഉമൈബ. ഉമൈ മുഹമ്മദ് എന്ന തൂലികാനാമത്തിൽ ആനുകാലികങ്ങളിലും ഫേസ്ബുക്ക് സാഹിത്യഗ്രൂപ്പുകളിലും കഥകൾ, കവിതകൾ എന്നിവ എഴുതുന്നു. ആദ്യകൃതി കാറ്റ് കാട്ടുപൂക്കളോട് പറഞ്ഞ കഥ (കഥാസമാഹാരം). കുടുംബസമേതം ഇപ്പോൾ കാസർഗോഡ് താമസിക്കുന്നു.

FAQ

‘നിഴൽനിറങ്ങൾ’ ഒരു വൈകാരികവും സാമൂഹികവുമായ നോവലാണ്. സ്ത്രീജീവിതം, അതിജീവനം, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത, പ്രണയം, വഞ്ചന എന്നിവയാണ് നോവലിന്റെ പ്രധാന പ്രമേയങ്ങൾ.

അതിജീവനം, സ്ത്രീയുടെ നിസ്സഹായത, ആത്മസംഘർഷം, പ്രണയം, വഞ്ചന, നഷ്ടബോധം, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണത, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ

തീവ്രമായ പ്രണയം പറയുന്ന നോവലുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതിയാണ് നിഴൽനിറങ്ങൾ.

‘നിഴൽനിറങ്ങൾ’ എന്ന നോവൽ ഉമൈ മുഹമ്മദ് (Umai Muhammed) ആണ് രചിച്ചത്.

ഭയവും വേദനയും നഷ്ടബോധവും ആത്മസംഘർഷങ്ങളും മറികടന്ന് പുതിയൊരു അസ്തിത്വവും ജീവിതത്തിന്റെ അർത്ഥവും കണ്ടെത്താൻ ശ്രമിക്കുന്ന അമൃതലതയുടെ അതിജീവനയാത്രയാണ് നോവൽ അവതരിപ്പിക്കുന്നത്.

അല്ല. പ്രണയവും വഞ്ചനയും നോവലിലെ പ്രധാന ഘടകങ്ങളാണെങ്കിലും, സ്ത്രീയുടെ അതിജീവനം, സാമൂഹിക യാഥാർഥ്യങ്ങൾ, ആത്മസംഘർഷങ്ങൾ, മനുഷ്യബന്ധങ്ങൾ എന്നിവയും നോവൽ ആഴത്തിൽ അവതരിപ്പിക്കുന്നു.

Comments are closed.