Book Details
Book : Niramayi
Author : Raghudas Kattungal
Category : Novel
ISBN : 9789376911448
Published Year : 2026
Publisher : Deecee Upmarket Fiction
Pages : 472
Language : Malayalam
About the Book
പുസ്തകത്തെ കുറിച്ച്
പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുംകൂർ ഭരിച്ചിരുന്ന ആദിത്യ വർമ്മൻ മണികണ്ഠൻ്റെ കാലത്ത് നടന്ന തിരുവിതാംകൂറിൻ്റെ പടയോട്ടത്തിനോടനുബന്ധിച്ചുണ്ടായ ചില ചരിത്രസംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയിരിക്കുന്ന ഒരു നിധി വേട്ടയുടെ കഥയാണ് നിരാമയി… ആ പടയോട്ടത്തിനിടയിൽ എങ്ങോ മറഞ്ഞു പോയി എന്ന് കരുതപ്പെടുന്ന നിധിയുടെ പിന്നാലെ ഈ കാലഘട്ടത്തിൽ ഒരുകൂട്ടം ആളുകൾ നടത്തുന്ന അതിസാഹസികമായ യാത്രയാണ് ഇതിൻ്റെ ഇതിവൃത്തം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
അന്വേഷണവും ത്രില്ലറുകളും നമുക്കെന്നും ഇഷ്ടമാണ്. അതിൽ അൽപം ചരിത്രം കൂടി ചേർന്നാലോ? കൂടെ പ്രണയവും സൗഹൃദവും യാത്രകളും തമാശകളും പഴയകാലത്തെ സാങ്കേതികവിദ്യകളും അങ്ങനെ അങ്ങനെ എല്ലാം ചേർന്ന ഒരു നോവൽ അതാണ് നിരാമയി. മികച്ച ഭാഷയിൽ വ്യത്യസ്തവുമായ ഒരു നിധിവേട്ടയുടെ കഥപറയുന്ന ഈ നോവലിനെ നയിക്കുന്നത് കേവലം ഒരാളോ രണ്ടാളോ അല്ല ഒരു കൂട്ടം മനുഷ്യരാണ്. ഇത് ഒരു നിധിവേട്ടയുടെ കഥമാത്രമല്ല ഇതിൽ പഴയകാലത്തിൻ്റെ ശേഷിപ്പുകളും ശക്തമായ പ്രണയവും കൂട്ടക്കൊലയുടെ പ്രതികാരവും അങ്ങനെ പല വശങ്ങളുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുംകൂർ ഭരിച്ചിരുന്ന ആദിത്യ വർമ്മൻ മണികണ്ഠൻ്റെ കാലത്ത് നടന്ന തിരുവിതാംകൂറിൻ്റെ പടയോട്ടത്തിനോടനുബന്ധിച്ചുണ്ടായ ചില ചരിത്രസംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയിരിക്കുന്ന ഒരു നിധി വേട്ടയുടെ കഥയാണ് നിരാമയി… ആ പടയോട്ടത്തിനിടയിൽ എങ്ങോ മറഞ്ഞു പോയി എന്ന് കരുതപ്പെടുന്ന നിധിയുടെ പിന്നാലെ ഈ കാലഘട്ടത്തിൽ ഒരുകൂട്ടം ആളുകൾ നടത്തുന്ന അതിസാഹസികമായ യാത്രയാണ് ഇതിൻ്റെ ഇതിവൃത്തം.
രേസമയം ചരിത്രം ഇഷ്ടപ്പെടുന്നവർക്കും അന്വേഷണാത്മക ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കും കയ്യിലെടുക്കാൻ പറ്റുന്ന നോവലാണിത്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പല ചരിത്രവും യഥാർത്ഥമാണ്. പക്ഷെ എഴുത്തുകാരൻ്റെ ഭാവനയും ഇതിലുണ്ട്. രണ്ടും തമ്മിൽ തിരിച്ചറിയാനാവാത്തവിധം ഉൾച്ചേർന്നിരിക്കുന്നു.
ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് മറ്റൊരു സവിശേഷത. മുൻനിരയിൽ നിന്ന് പുരുഷ കഥാപാത്രങ്ങളോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തമായ അഭിപ്രായവും തൻപോരിമയുമുള്ള സ്ത്രീകഥാപാത്രങ്ങൾ ഇതിലുണ്ട്.
മികച്ച ഒഴുക്കുള്ള ഭാഷയാണ് മറ്റൊന്ന്. വളരെ ഗൗരവമുള്ള വിഷയങ്ങൾ പറയുന്ന ഭാഗങ്ങളിൽപ്പോലും ലളിതമായ എന്നാൽ വിഷയത്തിൻ്റെ തനിമ ചോരാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.
About author
ആരാണ് രഘുദാസ് കാട്ടുങ്കൽ (Raghudas Kattungal) ?
എറണാാകുളം സ്വദേശി. യഥാർത്ഥ നാമം സുനിൽ ദിവാകരൻ. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ബിസിനസ് മാനേജ്്മെന്റിൽ ബിരുദവും നേടി. സ്വകാര്യ കമ്പനിയിൽ ഓപ്പറേഷൻസ് മാനേജരായിരുന്നു. വില്വാദ്രി മറ്റൊരു കൃതിയാണ്.
FAQ
‘നിരാമയി’ എന്ന നോവലിന്റെ രചയിതാവ് ആരാണ്?
‘നിരാമയി’യുടെ രചയിതാവ് രഘുദാസ് കാട്ടുങ്കൽ (Raghudas Kattungal) ആണ്. ചരിത്രസംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിധിവേട്ടയും സാഹസികതയും പ്രണയവും ദുരൂഹതകളും കോർത്തിണക്കിയ വ്യത്യസ്തമായൊരു നോവലാണ് അദ്ദേഹം രചിച്ചിരിക്കുന്നത്.
'നിരാമയി' ഏതുതരം (Genre) പുസ്തകമാണ്?
ചരിത്രവും (History) അന്വേഷണാത്മക ത്രില്ലറും (Investigative Thriller) പ്രണയവും യാത്രകളുമെല്ലാം ഒത്തുചേർന്ന ഒരു അതിസാഹസിക നിധിവേട്ടയുടെ കഥയാണിത്.
‘നിരാമയി’യുടെ കഥാപശ്ചാത്തലം എന്താണ്?
പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുംകൂർ ഭരിച്ചിരുന്ന ആദിത്യ വർമ്മൻ മണികണ്ഠന്റെ കാലത്തും തിരുവിതാംകൂറിന്റെ പടയോട്ടവുമായി ബന്ധപ്പെട്ട ചില ചരിത്രസംഭവങ്ങളിലുമാണ് നോവലിന്റെ പശ്ചാത്തലം. ആ കാലത്ത് എവിടെയോ മറഞ്ഞുപോയതായി കരുതപ്പെടുന്ന നിധി തേടി ആധുനികകാലത്ത് ഒരു സംഘം നടത്തുന്ന സാഹസിക യാത്രയാണ് കഥയുടെ കേന്ദ്രം.
‘നിരാമയി’യിലെ പ്രധാന പ്രമേയം എന്താണ്?
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യനിധി കണ്ടെത്താനുള്ള അന്വേഷണമാണ് ‘നിരാമയി’യുടെ പ്രധാന പ്രമേയം. അപകടങ്ങളും ചതികളും ദുരൂഹതകളും നിറഞ്ഞ യാത്രയ്ക്കിടെ കഥാപാത്രങ്ങൾ നേരിടുന്ന വെല്ലുവിളികളും അവരുടെ ബന്ധങ്ങളും കഥയെ മുന്നോട്ടുനയിക്കുന്നു.
‘നിരാമയി’ എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?
ചരിത്രനോവലുകൾ, അന്വേഷണാത്മക ത്രില്ലറുകൾ, സാഹസികകഥകൾ, നിധിവേട്ടയെക്കുറിച്ചുള്ള കഥകൾ എന്നിവ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ‘നിരാമയി’ അനുയോജ്യമാണ്. പ്രണയം, സൗഹൃദം, ദുരൂഹത, പ്രതികാരം എന്നിവ ഒരുമിച്ചുള്ള കഥകൾ ആസ്വദിക്കുന്നവർക്കും ഈ നോവൽ ഇഷ്ടപ്പെടും.
Comments are closed.