Browsing Category
TODAY
കെ.ആര്‍.നാരായണന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
പ്രൊഫ.ബി ഹൃദയകുമാരി; ഓര്‍മ്മകളിലെ വസന്തകാലം ബാക്കിയാക്കി വിടവാങ്ങിയ എഴുത്തുകാരി
ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി.വി.രാമന്‍; ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞന്‍
വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട് വന്നത്.
ആര്‍. ശങ്കര്‍; കേരളചരിത്രം അടിവരയിട്ട് അടയാളപ്പെടുത്തിയ ഒരു കാലത്തിന്റെ രാഷ്ട്രീയ നായകന്‍
കോണ്‍ഗ്രസ്സുകാരനായി രാഷ്ടീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവര്‍ത്തിച്ചു. 1959 ല്‍ വിമോചനസമരകാലത്തു സമുദായത്തില്‍ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നല്‍കി
ശകുന്തളാദേവിയുടെ ജന്മവാര്‍ഷികദിനം
കംപ്യൂട്ടറിനുമാത്രം ചെയ്യാൻ കഴിയുന്ന ഗണിതക്രിയകൾ നിമിഷനേരംകൊണ്ട് ചെയ്തുകാണിച്ചു. ലോകവ്യാപകമായി ഗണിതസാമർത്ഥ്യപ്രകടനങ്ങൾ കാഴ്ചവെച്ച് അത്ഭുതാദരങ്ങൾ നേടി.