DCBOOKS
Malayalam News Literature Website
Browsing Category

TODAY

ആഷാമേനോന്‍; മലയാളത്തിന്റെ നിത്യതേജസ്സ്

ആധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ നിരൂപകനാണ് കെ.ശ്രീകുമാര്‍ എന്ന ആഷാമേനോന്‍. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം

ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ദേശീയ പത്രസ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മവാര്‍ഷികദിനം

നീതിന്യായ വ്യവഹാരമണ്ഡലത്തിലെന്ന പോലെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തും എക്കാലവും നിറഞ്ഞു നില്ക്കുന്ന ഒരു മഹദ്‌വ്യക്തിയാണ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യര്‍…

ശിശുദിനാശംസകള്‍

ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14- ആണ്…