Browsing Category
QUOTE OF THE DAY
ജീവിതം ഇതിലുമനായാസമായേനെ…
ജീവിതം
ഇതിലുമനായാസമായേനെ
ഞാന്‍ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കില്‍
അതെന്റെ ജീവിതമാവില്ല
എന്നേയുള്ളൂ-എറിച്ച് ഫ്രീഡ്
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍…
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ നിത്യ സത്യം
-വി. മധുസൂദനന് നായര്‍
മണ്ണിന്നടിയില്‍ വേരുകള്‍കൊണ്ട് കെട്ടിപ്പിടിക്കുന്നു…
''മണ്ണിന്നടിയില്‍ വേരുകള്‍കൊണ്ട്
കെട്ടിപ്പിടിക്കുന്നു...
ഇലകള്‍ തമ്മില്‍ തൊടുമെന്നു പേടിച്ച്
അകത്തി നാം നട്ട മരങ്ങള്‍''-വീരാന്‍കുട്ടി
ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ…
ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ ഒരു പ്രതിരോധവുമേശില്ല- മാർക്ക് ട്വൈൻ