Browsing Category
Poem/Story
‘മരക്കപ്പല്‍’: കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത
പുലിയന്‍ സ്രാവുകള്‍ തുള്ളും
കടലാണല്ലോ
കലിവന്നാല്‍ കടിച്ചൂറ്റും
കരാളയല്ലോ
ഇനിയും കാണാത്തുരുത്തിന്‍
അധിപയല്ലോ
ഇവളിലൂടെന്റെ യാത്ര
മരക്കപ്പലില്‍
അലൗകികം: ഡെയ്സി ജാക്വിലിന് എഴുതിയ കവിത
എന്നോടൊപ്പം
പതുക്കെ നീ നടക്കുക
ഓര്‍മ്മകളുടെ പോലും
ശബ്ദം കേള്പ്പിക്കാത്തവിധം...
സാന്താളി കവിതകള്‍
എത്ര കാതങ്ങള്‍ക്കുമപ്പുറമെങ്കിലും
സൗഖ്യമാണോ സഖീ നിന്‍ഗ്രാമജീവിതം?
ഈ നഗരകാന്താരമത്രയുമസ്വസ്ഥ
വേളകളാണെനിക്കേകുന്നതോമനേ.
മസാലദോശ: പ്രദീപ് രാമനാട്ടുകര എഴുതിയ കവിത
സ്വാദിന്റെ പരകോടിയില്‍
അവള്‍ ചിരിയൊഴിച്ചു.
ഞാനതില്‍ മസാലദോശ
കുഴച്ചെടുത്തു.
അലിഞ്ഞലിഞ്ഞ്
അലൌകികമായ
അനുഭൂതിയില്‍
മനസ്സുനിറഞ്ഞു
വിശപ്പൊടുങ്ങി.
കവിതപോലുള്ള ചില അസ്വസ്ഥതകള്‍: എം.എസ്. ബനേഷ്
വയല്‍വരമ്പിലെ തവളകള്‍.
പച്ചയില്‍ പച്ചയായ്
അവതന്‍ രക്ഷാമാന്ത്രികം.
അരിക്കിലാമ്പിന്
ഖരവെളിച്ചം