DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം ‘പെങ്കുപ്പായം’; പ്രകാശനം സെപ്റ്റംബർ നാലിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, കവി കൃപ അമ്പാടിയുടെ ആദ്യ കവിതാ സമാഹാരം 'പെങ്കുപ്പായം' പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗൺ ഹാളിൽവച്ച് സെപ്റ്റംബർ നാലിന് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്യും.…

‘പൊനം’; രോമകൂപങ്ങളെ ചൂടുപിടിപ്പിക്കുന്ന വീര്യദ്രവം

പൊനം വീഞ്ഞിന്റെ കാല്പനിക ലഹരി ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതല്ല. ഇത് മുന്തിയ റാക്കാണ്. രോമകൂപങ്ങളെ ചൂടുപിടിപ്പിക്കുന്ന വീര്യദ്രവം. കാട്ടിലെ ഔഷധവേരുകള്‍ ചേര്‍ത്ത് വാറ്റിയ അന്നനാളം പൊള്ളിക്കുന്ന സൊയമ്പന്‍ റാക്ക്.

തലശ്ശേരി മെഗാബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 3 മുതല്‍ 11 വരെ

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 11 വരെ തലശ്ശേരിയിലെ ഗവ.ബ്രണ്ണന്‍ എച്ച് എസ് എസ്സിലാണ് മേള സംഘടിപ്പിക്കുന്നത്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങൾ ഓഡിയോ / പി.ഡി.എഫ് രൂപത്തിൽ പ്രചരിപ്പിക്കരുതേ!, വീഡിയോ

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക മേരി റോയ് (86) അന്തരിച്ചു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും…