DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പ്രത്യക്ഷപ്പെടലുകളുടെയും അന്തർദ്ധാനങ്ങളുടെയും പുസ്തകം!

ഇരുട്ടിൽ നിന്ന്,  പിളർപ്പിൽ നിന്ന്, ആഴത്തിൽ നിന്ന്, പൊത്തിൽ നിന്ന് പുറത്തേക്കുള്ള എഴുന്നു നില്പുകളുടേയും എഴുന്നള്ളത്തുകളുടേയും പുസ്തകമാണ് 'എഴുത്ത്'

ചിന്താചരിത്രം: എഴുതാനിരിക്കുന്ന പുസ്തകത്തിനൊരാമുഖം

കേരളചിന്താചരിത്രത്തെ അടയാളപ്പെടുത്താനുളള ശ്രമങ്ങൾക്ക് ഈ പുസ്തകം വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും വരാനിരിക്കുന്ന എഴുത്തുകാർക്കു മുന്നൊട്ടുപോകേണ്ടുന്ന ബോധ്യപ്പെടലുകൾക്ക് മികച്ച സംഭാവന നൽകുന്നതാണ് ഈ പുസ്തകം

മീനുകളുടെ ശബ്ദത്തിൽ ചൂളമടിക്കുന്നതിന്റെ മികവുകൾ!

ഇണക്കവും പിണക്കവും ഒട്ടും പ്രതീക്ഷിക്കാനാകാത്ത വിഭന്നമായ അവസ്ഥകളേറെയുണ്ട്. അതിനെ നമ്മൾ പൊരുത്തമെന്നും വിരുദ്ധമെന്നും വേർതിരിച്ചു നിർത്തും. അത്തരത്തിലുള്ള രണ്ടവസ്ഥകളെ വഴക്കി കാവ്യാത്മകമാക്കി അവതരിപ്പിക്കുകയാണ് ആട്ടക്കഥ എന്ന കവിതയിൽ

മധുരിക്കും ഓർമ്മകളുടെ മിഠായിത്തെരുവിലൂടെ…

വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികൾ, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകൾ, സംഗീതജ്ഞർ, ചലച്ചിത്ര നടന്മാർ, കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ എന്നിങ്ങനെ  എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം.

മലാലാ ടാക്കീസ് : വാക്കുകളുടെ വർണ്ണനൂലുകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ

റോഡിന് നടുവിൽ വേഗത്തിൽ ഒരു ബ്രാക്കറ്റു വരച്ചതു പോലെ വളരെ ആയാസപ്പെട്ടാണ് നീലിമ വണ്ടി നിർത്തിയത്. പെട്ടെന്ന് തികട്ടി വന്ന പാതി വെന്തൊരു തെറി പെൺ സഹജമായൊരു ശീലം കൊണ്ട് അവൾ പുറത്തു വിട്ടില്ല എന്നേയുള്ളു എന്ന്‌ പറഞ്ഞ് കൊണ്ടാണ് കഥാസമാഹാരത്തിലെ…