ബി.ആർ.പി.ഭാസ്കർ; പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധി!

ബി.ആര്.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂം’ എന്ന പുസ്തകത്തിന് ബൈജു ചന്ദ്രന് എഴുതിയ വായനാനുഭവം
ദീർഘകാലം നീണ്ടുനിന്ന സാഹസികമായ ഒരു ഔദ്യോഗിക കാലത്തിനു ശേഷം തിരുവനന്തപുരത്തെ ന്യൂസ് ഹൗസ് എന്ന വീട്ടിൽ വിശ്രമജീവിതം നയിച്ചുപോന്നിരുന്ന എം ശിവറാമാണ്, ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ടു കാണുന്ന, അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഒരു പത്രപ്രവർത്തകൻ. എന്റെഅച്ഛൻ വിവർത്തനം ചെയ്ത്,1972 ൽ കേരളശബ്ദത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ച, “കിഴക്കനേഷ്യയുടെ ഹൃദയത്തിലൂടെ” എന്ന ശിവറാമിന്റെ ആത്മകഥാക്കുറിപ്പുകളിലൂടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്ത ബർമ്മയിലെ ആങ്സാൻ ക്യാബിനറ്റിന്റെ വധമുൾപ്പടെ, ലോകത്തെ പിടിച്ചുകുലുക്കിയ പല ചരിത്രമുഹൂർത്തങ്ങളെക്കുറിച്ചും ആദ്യമായി മനസ്സിലാക്കുന്നത്.മാദ്ധ്യമപ്രവർത്തനത്തിന്റെ വിശാലമായ ലോകത്തിലേക്ക് കാന്തശക്തിയോടെ ആകർഷിച്ചത്, തീർച്ചയായും അമ്മാതിരി പ്രശസ്തരായ പത്രപ്രവർത്തകരുടെ പ്രചോദനം പകരുന്ന ജീവിതകഥകളായിരുന്നു.
അരങ്ങു കീഴടക്കിയ അതികായന്മാരുമൊക്കെയാണ് ഈ അനുഭവസാക്ഷ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മദ്രാസും ഡൽഹിയും ബോംബെയും ശ്രീനഗറും ബാംഗ്ലൂരും തിരുവനന്തപുരവുമൊക്കെ യായി പരന്നു കിടക്കുന്ന ഇന്ത്യയ്ക്കകത്തു കൂടി മാത്രമല്ല അങ്ങു ദൂരെ ഫിലിപ്പൈൻസും,ഫിജിയും അമേരിക്കയും സോവിയറ്റ് യൂണിയനും കിഴക്കൻയൂറോപ്പും ചൈനയുമൊക്കെ ഉൾപ്പെടെയുള്ള അതിവിശാലവും വിസ്തൃതവും വൈവിധ്യമാർന്നതുമായ ഒരു ഭൂമികയിലൂടെയാണ് ബി ആർ പി യുടെ കർമ്മകാണ്ഡം വിടർന്നു വികസിക്കുന്നത്. എന്തെല്ലാം ഏതെല്ലാം ചരിത്രസംഭവങ്ങളുടെ ഉൾക്കാഴ്ച്ചയുള്ള പുരാവൃത്തങ്ങൾ! എടത്തട്ട നാരായണനേയും രാംനാഥ് ഗോയങ്കയെയും പോലെയുള്ള അത്യപൂർവ വ്യക്തിത്വങ്ങളുടെ സവിശേഷത യുള്ള രേഖാചിത്രങ്ങൾ!
Comments are closed.