Book Details
Book : Neethimanmaraya Ghathakar
Author : Ingo Schulze
Category : Novel, Translations
ISBN : 9789370982987
Published Year : 2026
Publisher : DC Books
Number of pages : 294
Language : Malayalam
About the Book
നീതിമാന്മാരായ ഘാതകർ പുസ്തകത്തെ കുറിച്ച്
ജർമ്മൻ ഏകീകരണത്തിനു ശേഷം കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലെ ഒരു പഴയ പുസ്തകശാല തളരുന്നു. സ്ഥാപനം നിലനിർത്താൻ ശ്രമിക്കുന്ന കടയുടമ പൗളിനി ക്രമേണ ദേഷ്യക്കാരനായി മാറുന്നു. ഒരു പുസ്തകവ്യാപാരി എങ്ങനെ യാഥാസ്ഥിതികനോ കൊലയാളിയോ ആയി മാറുന്നു എന്ന ചോദ്യമുയർത്തുന്ന നോവലാണിത്.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഈ നോവൽ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്‌ഡനിലുള്ള നോർബർട്ട് പൗളിനി എന്ന പ്രശസ്തനായ ഒരു പുസ്തക വ്യാപാരിയുടെ ജീവിതത്തിലൂടെ ജർമ്മനിയുടെ രാഷ്ട്രീയ പരിവർത്തനത്തെ വരച്ചുകാട്ടുന്നു. ആദ്യകാലത്ത് സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും വക്താവായി ആദരിക്കപ്പെട്ടിരുന്ന പൗളിനി, ജർമ്മൻ പുനരേകീകരണത്തിന് ശേഷമുള്ള സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിൽ ഒറ്റപ്പെടുകയും ക്രമേണ തീവ്ര വലതുപക്ഷ ചിന്താഗതികളിലേക്ക് ആകൃഷ്ടനാവുകയും ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. മൂന്ന് വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഈ കൃതി, അറിവും സംസ്കാരവും ഉള്ള ഒരാൾ എങ്ങനെയാണ് രാഷ്ട്രീയമായി തീവ്രവാദിയായി മാറുന്നത് എന്ന ഗൗരവമേറിയ ചോദ്യം ഉയർത്തുന്നു.
About author
ആരാണ് ഇങ്കോ ഷൂൾസെ (Ingo Schulze) ?
ജർമ്മൻ എഴുത്തുകാരൻ. ആൽട്ടൻബർഗിലെ ഒരു നാടകശാലയിൽ ജോലി ചെയ്തു. 1990-ൽ ഒരു പത്രം സ്ഥാപിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആറുമാസം താമസിച്ചതിന് ശേഷം, 1993 മുതൽ ബെർലിനിൽ താമസിച്ചുവരുന്നു. ആദ്യ കൃതിയായ തേർട്ടി ത്രി മൊമൻറ്റ്സ് ഓഫ് ഹാപ്പിനെസ് 1995-ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് നിരവധി നോവലുകളും ചെറുകഥാസമാഹാരങ്ങളും ലേഖനങ്ങളും ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയവും അന്താരാഷ്ട്രവുമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2023 മുതൽ ജർമ്മൻ അക്കാദമി ഫോർ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന്റെ പ്രസിഡന്റാണ്.
FAQ
നീതിമാന്മാരായ ഘാതകർ എന്ത് തരത്തിലുള്ള നോവലാണ്?
നീതിമാന്മാരായ ഘാതകർ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ ആസ്പദമാക്കിയ ഒരു നോവലാണ്. ജർമ്മൻ പുനരേകീകരണത്തിന് ശേഷമുള്ള കിഴക്കൻ ജർമ്മനിയിലെ സാഹചര്യങ്ങളാണ് ഇതിന്റെ പശ്ചാത്തലം.
ഈ നോവലിലെ പ്രധാന കഥാപാത്രം ആരാണ്?
നോർബർട്ട് പൗളിനി എന്ന പ്രശസ്ത പുസ്തകവ്യാപാരിയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ഡ്രെസ്‌ഡനിലെ ഒരു പഴയ പുസ്തകശാലയുടെ ഉടമയായ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.
ആരാണ് പൌളിനി?
ഒരിക്കൽ സാഹിത്യപ്രമികളുടെ കേന്ദ്രമായ എന്നാൽ ജർമ്മൻ ഏകീകരണത്തിനു ശേഷം തകരാൻ തുടങ്ങിയ പുസ്ചതകശാലയുടെ ഉടമ
എത്ര ഭാഗങ്ങളായാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്?
മൂന്ന് ഭാഗങ്ങൾ
മൂന്ന് ഭാഗങ്ങളിൽ ആരാണ് ആഖ്യാതാവ്?
ആദ്യ ഭാഗത്തിൽ കടയുടമ പൌളിനിയുടെ കാഴ്ച്ചപ്പാടിലാണ് നോവൽ പോകുന്നത്. രണ്ടാം ഭാഗത്തിൽ പൌളിനിയുടെ ജീവിതം പഠിക്കുന്ന ഒരു നോവലിസ്റ്റിന്റെ കാഴ്ച്ചപ്പാടിൽ കഥ തുടരുന്നു. മൂന്നാം ഭാഗത്തിൽ നോവലിസ്റ്റിന്റെ ആഖ്യാനവും പൌളിനിയുടെ ജീവിതം വിശകലനം ചെയ്യുന്ന ഒരു എഡിറ്ററുടെ കണ്ണിലൂടെയാണ് നോവൽ അവസാനിച്ച് നിൽക്കുന്നത്.
Comments are closed.