Book Details
Book : Nedumbasseriyum Janapriyakathakalum
Author : Benyamin
Category : Short Stories
ISBN : 9789370985766
Published Year : 2026
Publisher : DC Books
Number of pages : 110
Language : Malayalam
About the Book
നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും പുസ്തകത്തെ കുറിച്ച്
ബെന്യാമിൻ്റെ ഇതുവരെയിറങ്ങിയ ചെറുകഥകളിൽനിന്ന് ജനപ്രിയങ്ങളായ 10 കഥകൾ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ, സോലാപ്പൂർ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു നോവലിസ്റ്റ് എന്ന നിലയിൽ ഖ്യാതി നേടിയിട്ടുള്ള ബെന്യാമിൻ തൻ്റെ നോവലുകളിലെന്നപോലെ ലളിതമായ കഥപറച്ചിലിലൂടെ ഇടത്തരക്കാരുടെ വ്യതിരിക്തമായ ജീവിത സന്ദർഭങ്ങളെയും സമകാലികപ്രശ്നങ്ങളെയും ആവിഷ്കരിക്കുന്നു.
തരകൻസ് ഗ്രന്ഥവരി, മൾബെറി എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, ആടുജീവിതം, നിശബ്ദസഞ്ചാരങ്ങൾ തുടങ്ങി നല്ലൊരു വായനാസമൂഹമുള്ളവരാണ് ബെന്യാമിൻ്റെ വായനക്കാർ.
About author
ആരാണ് ബെന്യാമിൻ (Benyamin) ?
പത്തനംതിട്ടയിലെ കുളനടയാണ് സ്വദേശം. മൾബെറി എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, അക്കപ്പോരിൻ്റെ 20 നസ്രാണിവർഷങ്ങൾ, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, അബിശഗീൻ, തരകൻസ് ഗ്രന്ഥവരി എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, ജെ സി ബി പുരസ്കാരം, ക്രോസ് വേഡ് അവാർഡ് എന്നിവ നേടി.
FAQ
ബെന്യാമിൻ്റെ ജനപ്രിയങ്ങളായ കഥകൾ ഏതൊക്കെയാണ്?
അച്ഛൻ, യുത്തനേസിയ, അവസാനത്തെ ആൾ, അർജൻ്റീനയുടെ ജേഴ്സി, പെൺമാറാട്ടം, ഇ എം എസ്സും പെൺകുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിൻ്റെ മകൻ, പോസ്റ്റ്മാൻ, സോലാപ്പൂർ എന്നിവയാണ് ബെന്യാമിൻ്റെ പ്രധാനപ്പെട്ട ജനപ്രിയകഥകൾ.
ബെന്യാമിൻ്റെ ജനപ്രിയകഥകളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
ബൌദ്ധിക നിലവാരത്തിലുള്ള ഭാഷയോ വിനിമയസാധ്യതയെ തടയുന്ന വിവരണങ്ങളോ ഇല്ലാതെ തികച്ചും ലളിതമായി നേരെച്ചൊവ്വേ കഥപറയുന്ന ശൈലിയാണ് ബെന്യാമിൻ്റേത്.
Comments are closed.