നരിക്കുത്ത് (Narikkuth)
Book Details
Book : NARIKKUTH
Author: RAJU FRANCIS
Category : Novel
ISBN : 9789370986435
Published Year : 2026
Publisher : DEECEE UPMARKET FICTION
Number of pages : 200
Language : Malayalam
നരിക്കുത്ത് പുസ്തകത്തെ കുറിച്ച്
ഇത് ഒരു വേട്ടക്കഥയാണ്. കൊമ്പുകുത്തിയിൽ കൃഷിയും അനുബന്ധപ്രവർത്തനങ്ങളുമായി ജീവിച്ചിരുന്ന ബെന്നിയുടെയും കോൺവെന്റ് ജീവിതം നയിച്ചിരുന്ന ഡയാനയുടെയും വിവാഹത്തോടെയാണ് സംഭവങ്ങൾക്കു തുടക്കമാകുന്നത്. ആ സംഭവങ്ങൾ അവസാനിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോൾ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ച് കൊല്ലുന്നതാണ് പുരാതന മനുഷ്യന്റെ നരിക്കുത്ത്. പക്ഷെ ചിന്നമറയൂരിന്റെ ഉൾക്കാടുകളിൽ നരിക്കുത്ത് നടത്തിയതാരാണ്? എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയിൽ കുടുങ്ങിയതുമാരാണ്?
കാടിന്റെ പശ്ചാത്തലത്തിൽ പകയുടെ, പ്രതികാരത്തിന്റെ ഒരു വേട്ടക്കഥ
നരിക്കുത്ത് പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ഒരു സിനിമാറ്റിക് ക്രൈംത്രില്ലറാണിത്. കൊമ്പുകുത്തിയിൽ കൃഷിയും അനുബന്ധപ്രവർത്തനങ്ങളുമായി ജീവിച്ചിരുന്ന ബെന്നിയുടെയും കോൺവെൻ്റെ ജീവിതം നയിച്ചിരുന്ന ഡയാന ജാൻസിയുടെയും വിവാഹത്തോടെയാണ് സംഭവങ്ങൾക്കു തുടക്കമാകുന്നത്. നെല്ലിക്കുന്ന് പള്ളിയിലെ ഇടവകാംഗങ്ങളായിരുന്നു വരനും വധുവും. പക്ഷെ സന്തോഷപൂർവ്വം ജീവിതം മുന്നോട്ടുപോവാൻ ആ ദമ്പതികൾക്കായില്ല. ഇത് വേദനയുടെകൂടി കഥയാണ്. വിതുമ്പിതീർക്കാനാകാത്ത വേദന പകയായി മാറിയതിന്റെ കഥ. പക മനുഷ്യരോടുമാത്രമല്ല, പ്രകൃതിയോടും ചുറ്റുപാടിനോടും മറ്റു പലതിനോടുമാകാം. ഇവിടെ പ്രതികാരം ഒരു നരിക്കുത്തൊരുക്കുകയാണ്. നരി നരഭോജിയാകുമ്പോൾ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ച് കൊല്ലുന്നതാണ് പുരാതന മനുഷ്യന്റെ നരിക്കുത്ത്. ഇതുപക്ഷെ ആധുനിക മനുഷ്യന്റെ നരിക്കുത്താണ്. കാലങ്ങളെടുത്ത് തക്കംപാർത്തിരുന്ന് നടത്തുന്ന നരിക്കുത്ത്. കൊമ്പുകുത്തിവനവും ചിന്നമറയൂർ കാടുകളും പശ്ചാത്തലമാക്കി കാടിനേക്കാൾ ഏറെ വന്യതയുള്ള നരഭോജികളായ മനുഷ്യർക്കെതിരെയുള്ള ഒരു വേട്ട. ഈ വേട്ടയ്ക്ക് കടുവാച്ചാവിന്റെ കാവലുണ്ട്. നരികൾക്കിരയായി മരണപ്പെട്ടുപോയവർക്ക് തെക്കൻനാടുകളിലെ ആദിവാസികൾ ദൈവസ്ഥാനം നൽകും. അങ്ങനെ സ്ഥാനം കിട്ടിയവരാണ് കടുവാച്ചാവുകൾ. ആ കടുവാച്ചാവുകളോട് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ഓരോരുത്തരും വേട്ടയ്ക്കിറങ്ങുന്നത്. മൃഗവേട്ടയുടെ തന്ത്രങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും കാടിനെക്കുറിച്ചും അതിമനോഹരമായി പരാമർശിച്ചിരിക്കുന്ന ഒരു നോവൽകൂടിയാണിത്. കാട്ടുപോത്തിനെ വേട്ടയാടുമ്പോഴും കാട്ടുപന്നിയെ വേട്ടയാടുമ്പോഴും തോലുരിക്കുമ്പോഴും ഇറച്ചിവെട്ടുമ്പോഴും രീതികൾ വ്യത്യസ്തമാണ്. ഇരയെ അതറിയാതെ അതിന്റെ രീതികൾ പഠിച്ച് അകനിഴലായി നിന്നു നടത്തുന്ന നരിവേട്ട അതിലൊന്നു മാത്രം. കടുവാ സ്റ്റാൻലിയുടെ, ഇരുട്ടു മധുവിന്റെ, സൈസ് അനിയുടെ, കൂരൻ ടോമിയുടെ മൃഗവേട്ടയുടെ കഥകൂടിയാണിത്.
എഴുത്തുകാരൻ രാജു ഫ്രാൻസിസ് ആരാണ്?
ചേർത്തല സ്വദേശി. മണ്ണുത്തി കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ ബിരുദം. കേരള കേഡറിലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ. നരിക്കുത്ത് മൂന്നാമത്തെ നോവൽ. കുറ്റിച്ചൂൽ, വിളക്കുമാടത്തെ രാത്രികൾ എന്നിവ മറ്റു രണ്ട് കൃതികൾ.
FAQ
നരിക്കുത്ത് എന്നാൽ എന്ത്?
വയനാട്ടിൽ പണ്ടുകാലത്ത് നിലനിന്നിരുന്ന ആചാരം. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും മറ്റും ആക്രമിക്കുന്ന നരി(കടുവ)കളെ വലയിൽക്കുടുക്കി കുന്തവും വടിയും പന്തവും കൊണ്ട് കുത്തിക്കൊല്ലുന്നതാണ് നരിക്കുത്ത്.
നരിക്കുത്ത് എന്ന നോവൽ പശ്ചാത്തലമാക്കുന്ന കാടുകൾ?
കൊമ്പുകുത്തിവനം, ചിന്നമറയൂർ, നരിമംഗലം
നോവലിൽ പരാമർശിക്കുന്ന കടുവാച്ചാവ് എന്താണ്?
കടുവകളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർ പിന്നീട് കടുവാച്ചാവ് ആയി മാറുന്നു. തങ്ങളെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുന്ന മൂർത്തികളാണ് കടുവാച്ചാവുകളെന്നാണ് ആദിവാസി വിശ്വാസം
Comments are closed.