DCBOOKS
Malayalam News Literature Website

നാഗസ്വസ്തിക (Nagaswasthika)

Nagaswasthika by Athira Sethu

Book Details

Book : Nagaswasthika
Author : Athira Sethu
Category : Novel
ISBN : 9789376911332
Published Year : 2026
Publisher : Sedora
Pages : 256
Language : Malayalam

About the Book

പുസ്തകത്തെ കുറിച്ച്

പുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തൻ്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തൻ്റെ കൈയിലെ നാഗസ്വസ്തികയിലേക്ക് നോക്കി ഭയത്തോടെയും അത്ഭുതത്തോടെയും ആ ചോദ്യം സ്വയം ചോദിക്കുകയാണ്…

മനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ?

മരണത്തിനപ്പുറവും കാത്തിരിക്കുന്ന ആ ജന്മാന്തര പ്രണയം ഗംഗയെ എങ്ങോട്ടാണ് നയിക്കുന്നത്? നിഗൂഢതകളുടെയും തീവ്രപ്രണയത്തിൻ്റെയും പുനർജന്മത്തിൻ്റെയും അത്യന്തം ഉദ്വേഗജനകമായ കഥ – ‘നാഗസ്വസ്തിക’

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

ചെമ്പക വാസനയുള്ള നിഗൂഢതകളുടെ കഥയാണ് വല്യേടത്ത് കാവിന് പറയാനുള്ളത്. ഇരുളിലും കൺചിമ്മി നിൽക്കുന്ന കൽവിളക്കുകളും, കാടുപിടിച്ച സാലഭഞ്ജികകളും പേറി നിൽക്കുന്ന ആ കാവ് ഒട്ടനവധി നിഗൂഢതകളുടെ കേന്ദ്രമാണ്. എന്നാൽ ആ കഥകളിലെല്ലാം നിറഞ്ഞുനിന്നത് നിറവയറോടെ വിഷം തീണ്ടി ദുർമരണപ്പെട്ട ബാല എന്ന സ്ത്രീയായിരുന്നു. വല്യേടത്തുകാരെ സർപ്പം തീണ്ടാറില്ലെന്ന പതിവ് തെറ്റിച്ച് ബാല മരണപ്പെട്ടതിന് പിന്നിൽ ഒരു കഥയുണ്ടായിരുന്നു; നാഗരാജനും ബാലയും തമ്മിലുള്ള തീവ്രമായ പ്രണയത്തിൻ്റെ കഥ! പ്രണയസാഫല്യത്തിനായി നാഗരാജൻ ജന്മാന്തരങ്ങളോളം കാത്തിരുന്ന ആ കഥ മുത്തശ്ശിക്കഥകൾ പോലെ മാന്ത്രികത നിറഞ്ഞതാണ്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ദേവന്മാരൊരുക്കിയ ചതിയിൽ അവർക്ക് വേർപിരിയേണ്ടി വന്നപ്പോൾ, മഹാദേവൻ്റെ അനുഗ്രഹത്തോടെ ബാലയുടെ പുനർജന്മത്തിനായി നാഗരാജൻ കാത്തിരുന്നു.
വർഷങ്ങൾക്കിപ്പുറം, ഒരു തുലാമഴയുടെ അകമ്പടിയോടെ അമ്പാട്ട് തറവാട്ടിൽ ഗംഗ ജനിക്കുന്നത് ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു. ജനിച്ചപ്പോൾ തന്നെ അവളുടെ കൈത്തലത്തിൽ തെളിഞ്ഞ കരിനീല നിറത്തിലുള്ള ‘നാഗസ്വസ്തിക’ വെറുമൊരു മറുകല്ല, മറിച്ച് വല്യേടത്തെ ബാലയുടെ പുനർജന്മത്തിൻ്റെ അടയാളമായിരുന്നു! അച്ഛനമ്മമാരുടെ അകാലമരണത്തിന് ശേഷം മുത്തശ്ശിയുടെ തണലിൽ വളർന്ന ഗംഗയ്ക്ക് നാഗകഥകൾ വെറുമൊരു കൗതുകമായിരുന്നില്ല. അവളറിയാതെ തന്നെ ചിത്രകൂടകല്ലിൽ ഉറങ്ങുന്ന നാഗരാജനെ അവൾ പ്രണയിച്ചു തുടങ്ങിയിരുന്നു. അവൾക്ക് ഇരുപത് തികയുന്ന കന്നിമാസത്തിലാണ് അവളുടെ ജീവിതം അടിമുടി മാറാൻ തുടങ്ങിയത്. അന്തരീക്ഷത്തിൽ സർപ്പഗന്ധിയുടെ വശ്യമായ സുഗന്ധം നിറയുന്ന രാത്രികൾ… സ്വപ്നത്തിൽ തന്നെ പുണരുന്ന സ്വർണ്ണക്കണ്ണുകളുള്ള മനോഹര പുരുഷരൂപം! അത് വെറുമൊരു സ്വപ്നമല്ലെന്ന് തെളിയിച്ചുകൊണ്ട്, അർദ്ധരാത്രികളിൽ അവളുടെ മുറിയിലേക്ക് ഒരു വെള്ളിവെളിച്ചം കടന്നുവരുന്നു. ആ വെളിച്ചത്തിനൊപ്പം നല്ല മുത്തുപോലെ വെളുത്ത നിറമുള്ള, തീപോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒരു ഭീമാകാരനായ മഹാസർപ്പം അവളുടെ കാൽക്കൽ വന്ന് ചുറ്റിക്കിടക്കാൻ തുടങ്ങി! ഉള്ളിലെ ഭയത്താൽ അവളുടെ ഉടലാകെ പെരുത്തു കയറുമ്പോഴും, ആ സർപ്പത്തിൻ്റെ സ്വർണ്ണക്കണ്ണുകൾ അവളിലേക്ക് ആഴ്ന്നിറങ്ങി. ഫാന്റ്റസിയുമായി ഇട കലർന്നാണ് കഥ സഞ്ചരിക്കുന്നത്. യഥാർത്ഥലോകത്തിനപ്പുറം മറ്റൊരു ലോകവും അവരുടെ മോഹങ്ങളും നോവലിൽ ചിത്രീകരിച്ചിരിക്കുന്നു.

About author

ആരാണ് ആതിര സേതു (Athira Sethu)?

Athira Sethuകൊല്ലം കൊട്ടാരക്കരയിൽ ഉമ്മന്നൂർ രാജശേഖരൻ്റെയും ശ്രീലതയുടെയും മകളായി ജനനം. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ സൌദിയിൽ അദ്ധ്യാപികയാണ്.

FAQ

പുനർജന്മം, നിഗൂഢത, നാഗസങ്കൽപ്പം, ജന്മാന്തര പ്രണയം എന്നിവയെ ഫാന്റസിയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഉദ്വേഗജനകമായ കഥയാണ് ‘നാഗസ്വസ്തിക’.

ആതിര സേതുവാണ് ‘നാഗസ്വസ്തിക’ എന്ന നോവലിൻ്റെ രചയിതാവ്.

ഫാന്റസി, മിസ്റ്ററി, പ്രണയകഥകൾ, പുനർജന്മം, നാഗസങ്കൽപ്പങ്ങൾ എന്നിവ ചേർന്ന കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ‘നാഗസ്വസ്തിക’ അനുയോജ്യമാണ്.

ഗംഗയാണ് നോവലിലെ പ്രധാന കഥാപാത്രം. പുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

അല്ല. തീവ്രപ്രണയത്തോടൊപ്പം പുനർജന്മം, നാഗവിശ്വാസങ്ങൾ, നിഗൂഢത, വിധി, മനുഷ്യനും അതീന്ദ്രിയലോകവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും നോവൽ അവതരിപ്പിക്കുന്നു.

പുനർജന്മം, ജന്മാന്തര പ്രണയം, നാഗസങ്കൽപ്പം, നിഗൂഢത, വിധി, ഫാന്റസി, മനുഷ്യനും അതിമാനുഷിക ലോകവും തമ്മിലുള്ള ബന്ധം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.

Comments are closed.