DCBOOKS
Malayalam News Literature Website

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – ബെന്യാമിന്റെ അപൂർവ്വ നോവൽ

ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘ ഡി സി ബുക്സിലൂടെ വായനക്കാരിലേക്ക് എത്തുകയാണ്. പ്രമേയത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന ബെന്യാമിന്റെ ഈ നോവലിലും പുതുമകൾ ഏറെയാണ്.

പ്രസാധകനായ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കഥ ആവിഷ്കരിക്കുന്ന കൃതിയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി നിരവധി എഴുത്തുകാർ ഉണ്ട്. യഥാർത്ഥത്തിൽ ഉള്ളവരും ഫിക്ഷണലുമായ കഥാപാത്രങ്ങളുടെ യാത്രകളിലൂടെ ഷെൽവിയും ഡെയ്‌സിയും ജീവിച്ച ജീവിതത്തെ ആഴത്തിൽ തൊടുന്നു. ഒരെഴുത്തുകാരൻ വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു എന്നൊരു അന്വേഷണം ഉടനീളം നിറഞ്ഞുനിൽക്കുന്ന നോവലാണ് ‘മൾബെറീ, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ.’ മലയാളികൾ ഇതുവരെയും ആഴത്തിൽ അറിഞ്ഞിട്ടില്ലാത്ത കസാൻസാകിസിന്റെയും സോർബയുടെയും ജീവിതം തികച്ചും വ്യത്യസ്തമായ ആഖ്യാനശൈലിയിൽ ബെന്യാമിൻ നോവലിൽ അവതരിപ്പിക്കുന്നു.

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ | MULBERRY - ENNODU NINTE ZORBAYE KURICHU PARAYU

 

ഷെൽവി, കസാൻസാകീസ്, ഡി സി കിഴക്കെമുറി, നിത്യ ചൈതന്യയതി, ജോയ് മാത്യു, കെ. പി. രാമനുണ്ണി, തുടങ്ങി ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒരുപാട് കഥാപാത്രങ്ങളും മലയാളത്തിന് പ്രിയപ്പെട്ട നിരവധി പുസ്തകങ്ങളും കൃതിയിൽ കടന്നുവരുന്നുണ്ട്.

കഥാപരിസരത്തെ അടുത്തറിഞ്ഞ്, കഥാപാത്രങ്ങൾ സൂക്ഷിച്ചുവച്ചിട്ടുള്ള എഴുത്തുകൾ, കുറിപ്പുകൾ, തുടങ്ങിയവ വായിച്ചുകൊണ്ട് ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു വായനാലോകം പ്രദാനം ചെയ്യുന്ന കൃതിയാണ് ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ.’

കഥാസന്ദർഭങ്ങളെ കോർത്തിണക്കിയ 12 ലേറെ അപൂർവമുദ്രകൾ INSERT ചെയ്ത ,ഏറെ പ്രത്യേകതകൾ നിറഞ്ഞ ബെന്യാമിന്റെ ‘മൾബെറീ, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ’ പ്രത്യേക പതിപ്പിന്റെ കോപ്പി ബെന്യാമിന്റെ കയ്യൊപ്പോടു കൂടി , വായിക്കൂ ഡി സി ബുക്സിനോടൊപ്പം.

ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

Comments are closed.