‘മുടി’ പുഷ്പമ്മയുടെ ഏറ്റവും പുതിയ നോവൽ
പൊതുഭാവനകളിലോ ചരിത്രത്തിന്റെ ഇടം നേടാതെപോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്പമ്മ ‘മുടി‘ എന്ന നോവലിൽ എഴുതുന്നത്. ഈ മനുഷ്യർ തലയുയത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകും മുന്നേ അവരെ മണ്ണ് മൂടിക്കളഞ്ഞു.
ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പുകളുടെ ഒരു കഥയാണ് ‘മുടി‘. പുഷ്പമ്മ വെറുതെ പറയുന്ന വാക്കുകളല്ല ഈ നോവലിന്റെ ഭംഗി. കാഴ്ചയുടെയും ഭാഷയുടെയും സ്വാഭാവികമായ ഒരു ലോകം സൃഷ്ടിക്കുകയാണ്. പച്ചപുതച്ച സഹ്യന്റെ മടിത്തട്ടാണ് ഇടുക്കി. വ്യത്യസ്തമായ ഭൂപ്രദേശം കൊണ്ടും കാലാവസ്ഥ കൊണ്ടും വേറിട്ട സാംസ്കാരികത കൊണ്ടും പുതിയ അനുഭവം നൽകുന്ന ഒന്ന്.’മുടി’ എന്നാൽ പർവതം എന്നാണ് അർത്ഥം. കേരളചരിത്രത്തിൽ ഇടുക്കിയുടെ സ്ഥാനം വളരെ വലുതാണ്. ജീവിതമാർഗ്ഗം തേടി ഗ്രാമങ്ങളിൽ നിന്നും കൂട്ടപ്പലായനം ചെയ്യപ്പെട്ടവരെക്കുറിച്ച്, അല്ലെങ്കിൽ ബ്രിട്ടീഷുകാർ അടിമകൾ ആക്കിയവരെക്കുറിച്ച് വ്യക്തമായ അടയാളപ്പെടുത്തലുകൾ നടന്നിട്ടില്ലെന്നതാണ് വാസ്തവം. ആ ജനതയാണ് ‘മുടി’ എന്ന നോവലിലെ കഥാപാത്രങ്ങൾ.
നല്ല ജോലിക്കും വേണ്ടി മലകയറിയവർക്കു മുന്നിൽ ജീവിതം വഴിമുട്ടുന്നു. കാലം പോകെ മുന്നിൽ വന്ന ശൂന്യത അവനെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം. പുഷ്പമ്മയുടെ ‘മുടി’ കഥ പറയുകയാണ്. ജീവിച്ചുപോന്ന ഗ്രാമങ്ങളിൽനിന്നു ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കാടിന്റെ ഇരുളിൽ വെളിച്ചം പൊഴിച്ച് കാടിന്റെ ഇരുളിൽ പുതിയ തോട്ടം നിർമ്മിക്കുന്ന മനുഷ്യൻ ജീവിക്കുന്നതിന്റെ നിലനിൽപ്പിനായി പ്രകൃതിയോടും വന്യമൃഗങ്ങളോടും എത്രമാത്രം അടരാടുന്നു എന്ന് വേദനിക്കുന്നുണ്ട് ‘മുടി’ എന്ന നോവൽ. തോട്ടം നിർമ്മാണത്തിന് കൊണ്ട് പോയ അനേകരിൽ വല്ലവന്റെയും കണ്ണമ്മയുടെ ജീവിതം ഇതുപോലെ ലോകത്തിന്റെ അനേകം കോണുകളിൽ ആരാലുമറിയാതെ ജീവിച്ചിട്ടുണ്ടാകും. എഴുത്ത് വെറും വാക്കുകൊണ്ടുള്ള അഭ്യാസമല്ല, അത് നിരന്തരം ഓർക്കപ്പെടാനുള്ള ,സ്വയം തിരിച്ചറിയാനുമുള്ള ഒരുപടികൂടി ആണ് എന്ന പുഷ്പ്പമ്മ ‘മുടി‘ എന്ന നോവലിലൂടെ പ്രഖ്യാപിക്കുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുന്നതിനായി ഡിസി ബുക്സ്റ്റോർ സന്ദർശിക്കൂ
Comments are closed.