പി.സുരേഷ് ന്റെ ഏറ്റവും പുതിയ നോവൽ – ‘ മറതി ‘
പി.സുരേഷ് ന്റെ ഏറ്റവും പുതിയ നോവൽ ‘ മറതി ‘ ഡിസി ബുക്സിലൂടെ വായനക്കാരിലേക്കെത്തുന്നു.
മലബാറിലെ ഉള്ളിച്ചേരി എന്ന ഗ്രാമത്തിന്റെ കഥയാണിത്. എല്ലാത്തരത്തിലുമുള്ള സാമൂഹികമായ ബലദൗർബല്യങ്ങളോടെയും ജീവിക്കുന്ന ഒരു ഗ്രാമം അതിന്റെ ആന്തരികബലത്തിന്റെ കരുത്തിൽ വെള്ളക്കാരോട് പൊരുതിനിൽക്കുന്നതിന്റെ ചരിത്രം, ആ ഗ്രാമജീവിതത്തെ വിടർത്തിക്കാണിക്കുന്നതിലൂടെ അത്ഭുതകരമാംവിധം പി.സുരേഷ് ഈ നോവലിലൂടെ പുനരാവിഷ്കരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ എഴുതപ്പെടാതെപോയ ഒരേടാണ് ‘ മറതി ‘ എന്ന ഈ നോവൽ .
വിപണിയുടെ വേഗതയിൽ മതിമറന്നിരിക്കുന്ന വർത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓർമ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ‘വീണ്ടും വീണ്ടും ചരിത്രവൽക്കരിക്കുക’ എന്ന ധർമ്മം കലർപ്പില്ലാതെ നിർവ്വഹിക്കുന്നുണ്ട് ഈ നോവൽ. വർത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവിൽ തടഞ്ഞുനിർത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധർമ്മം നിർവ്വഹിക്കുന്നതിൽ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം.
‘മറതി’ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ …
ഡിസി ബുക്സിനോടൊപ്പം കൂടുതൽ വായിക്കൂ ..