കവിതയുടെ കടലാഴങ്ങള് : ബിനീഷ് പുതുപ്പണം എഴുതുന്നു
 ഭാഗം 2
ഭാഗം 2
നാട്ടുഭാഷയുടെ സൗമ്യ മേഘങ്ങൾ വായനാ ഹൃദയങ്ങളിൽ ചേക്കേറി നില്ക്കുകയും പിന്നീട് പെയ്തു തിമിർക്കുകയും ചെയ്യുന്ന കവിതകളാണ് ജ്യോതി ബായി പരിയാടത്തിന്റേത്. പാലക്കാടിന്റെ ശീതള ഭാഷയാണ് ‘മൂളിയലങ്കാരി’ എന്ന സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. സ്വാനുഭവങ്ങളുടെ ദേശമാണ് മൂളിയങ്കാരിയിലെ ഭൂപ്രദേശം. അത് വീടും പരിസരവും നാടും വിട്ട്
വേറെയെങ്ങും പോകാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും വാക്കിനെക്കുറിച്ചുള്ള ആകുലതകൾ കവിതകളിൽ കാണാം. ‘വാക്കേ വീടിവിടെ’ എന്ന കവിതയും ”ഊത്ത്” എന്ന കവിതയും വാക്കിനെ സംബന്ധിക്കുന്ന/ ഭാഷയെ സംബന്ധിക്കുന്ന ആ കുലതയാണ്. പാതിരാത്രി മയക്കം ഞെട്ടിച്ച് സ്വപ്നത്തിൽ മുട്ടിയ വാക്ക് പുലർച്ചയ്ക്ക് എങ്ങോട്ടോ പുറപ്പെട്ട് പോയതിന്റെ ആവലാതിയാണ്ആദ്യത്തേതെങ്കിൽ മറ്റേത് പുറപ്പെട്ടു പോയ വാക്ക് തിരിച്ചെത്തിയതിന്റെ വേവലാണ്. ആ തിരിച്ചു വന്ന വാക്കിനെക്കൊണ്ടാണ് കവി എഴുതുന്നത്. പൂർവ്വ കാവ്യസൂരികളുടെ നിശ്ശബ്ദ സാന്നിധ്യം മൂളിയലങ്കാരിയിലെ കവിതകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഒപ്പം പ്രകൃതി ബോധത്തിന്റെ നാമ്പുകൾ അവിടവിടെയായി വെളിച്ചം വീശുന്നതും കാണാം. ചെറിയമ്മയും അമ്മയും മുത്തശ്ശിയും മകളും ഉൾപ്പെടുന്ന ബന്ധ ബന്ധുത്വങ്ങളുടെ നേരും പതിരും അന്വേഷിക്കുന്ന കവിതകളും ധാരാളം. ദ്രാവിഡത്തനിമയാണ് മൂളിയലങ്കാരിയെ മുന്നോട്ടു നയിക്കുന്നത്. അതിനാൽത്തന്നെ കാവ്യഭാഷയിലെ അടരാത്ത വാക്കുകളുടെ ഖനിയായി അത് നിലനില്ക്കുമെന്നതിൽ സംശയമില്ല.
ശാസ്ത്രയുക്തിയുടെ, ധൈഷണിക ബോധ്യങ്ങളുടെ ,ദാർശനിക വെളിച്ചത്തിന്റെ ഗഗന വിശാലതയുണ്ട് ടി.പി. വിനോദിന്റെ കവിതകൾക്ക് . അത് സ്ഥൂല രൂപങ്ങളുടെ വിവരണ ചരിതമല്ല. മറിച്ച് സൂക്ഷ്മതയുടെ / ശൂന്യതയുടെ കൂടി ആഴങ്ങളെ പൂരിപ്പിക്കാനുള്ള വാക്കിന്റെ ശ്രമമാണ്.. ‘സത്യമായും ലോകമേ “ എന്ന കാവ്യസമാഹാരമിതു സമർത്ഥിക്കുന്നു. ‘ഉഴുന്നുവടയും ജീവിത”വുമെന്ന ആദ്യ കവിത തന്നെ ജീവിതത്തിന്റെ ഉള്ളനക്കങ്ങളെദർശനത്തിന്റെ
മിഴിയാഴങ്ങൾകൊണ്ട് തൊടുന്നു. ഒരു ഉഴുന്നു വട എന്നത്അതിന്റെ കേന്ദ്രത്തിലെ ശൂന്യത കൂടി ചേർന്നതാണ്. രുചികളും അരുചികളും ചേർന്ന അരവും എരിവും കലർന്ന ജീവിതത്തിന്റെ കലർപ്പിനെ ശ്രദ്ധിച്ച് നിരീക്ഷിക്കുന്നു കവി. ഇല്ലായ്മയാണ് പ്രധാന ഉള്ളടക്കമെന്ന തത്വത്തിലൂടെ ശൂന്യവാദത്തിന്റെ അകക്കാമ്പിനെ കവിത തൊടുന്നു. ഇതേ ഗണത്തിൽ വരുന്ന കവിതയാണ് ‘ശബ്ദ രൂപേണ സംസ്ഥിതാ’ നിശ്ശബ്ദത /ശബ്ദം എന്നീ വാക്കുകളുടെ പൊരുൾ അന്വേഷിക്കുന്നു. ഒരു കടലാസിൽ സീൽ അമരുന്നതും എഴുതാൻ തയ്യാറാകുന്ന പേനയുടെ ക്ലിക്കുമെല്ലാം പ്രതക്ഷിത ശബ്ദമാകുന്നതു പോലെ ഏതു നിശ്ശബ്ദ /ശബ്ദസഞ്ചാരത്തിലും  പരസ്പരം ഇഴ ചേർക്കപ്പെടുന്ന, വിപരീതമാകാത്ത പ്രതീക്ഷയുടെ നാമ്പുകൾ ഉണ്ടെന്ന് ഈ കവിത ബോധ്യപ്പെടുത്തുന്നു. അനുമാന പ്രമാണത്തെ അർത്ഥത്തിന്റെ പൂർത്തികരണവുമായി ചേർത്തു വെയ്ക്കുകയാണ് ‘ ദിശ,’ എന്ന കവിത. ദിശകളുടെ ദംശനങ്ങൾ കൊണ്ട് സ്ഥിരീകരിക്കപ്പെടുന്നതാണ് ഓരോ ചലനത്തിന്റെയും നിലനില്പ് എന്ന് കവിത പറഞ്ഞു വെയ്ക്കുന്നു; ദിക്കുകളാണ് ചലനത്തിന്റെ അടിസ്ഥാന തത്വമെന്ന വാദത്തെയും . ഏറെ വ്യത്യസ്തമായ കവിതയാണ് മസിൽ മെമ്മറി. ഒരാളുടെ അന്നം അനേകം മനുഷ്യരുടെ അധ്വാനത്തിന്റെ ഫലമാണെന്ന കാർഷിക വിചാരം കവിതയിൽ നിറഞ്ഞു നില്ക്കുന്നു. കർഷകപ്രക്ഷോഭങ്ങളുടെ ഇക്കാലത്ത് മണ്ണിന്റെ ജീവരക്തമായി മസിൽമെമ്മറി  പരിണമിക്കുന്നു. മാനവികതയും രാഷ്ട്രചരിത്രവും ജനാധിപത്യമൂല്യങ്ങളും സ്നേഹബന്ധത്തിന്റെചേർച്ചയും ചോർച്ചകളുമെല്ലാം സത്യമായും ലോകമേ എന്ന സമാഹാരം ഉൾക്കൊള്ളുന്നു. എന്നാൽ കാല്പനികതയുടേയും വികാരതീവ്രതയുടേയും ഭാഷായിടങ്ങളെയല്ല അത് കെട്ടിപ്പടുക്കുന്നത്. പകരം സൈദ്ധാന്തികമായ , വൈജ്ഞാനികമായ കാവ്യലോകത്തെ പ്രകാശിപ്പിക്കുകയാണ്..
നിർമലമായ മാതൃത്വത്തിന്റെ സ്നേഹപ്പാൽ മണം ചുരത്തുന്ന കവിതകളാണ്  ആര്യാംബികതയുടേത്. അത് ഓർമ്മകളെ സ്നേഹത്തിന്റെ മൈതാനങ്ങളിൽ മേയാൻ വിടുന്നു. അടുക്കളയും തൊടിയും കാടും പച്ചപ്പുമെല്ലാമായി സംവദിക്കുന്നു. രാത്രിയുടെ നിറമുള്ള ജനാലയും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുടെ അനന്ത നിലാവെളിച്ചമാണ്. ഒരു കറി ഉണ്ടാക്കുന്നതിന്റെ കൂട്ടിലൂടെ പ്രണയത്തിന്റെ ജീവ ഗന്ധത്തെ ആവോളം നുകരുകയാണ്‘കൂട്ട് ‘
ആര്യാംബികതയുടേത്. അത് ഓർമ്മകളെ സ്നേഹത്തിന്റെ മൈതാനങ്ങളിൽ മേയാൻ വിടുന്നു. അടുക്കളയും തൊടിയും കാടും പച്ചപ്പുമെല്ലാമായി സംവദിക്കുന്നു. രാത്രിയുടെ നിറമുള്ള ജനാലയും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുടെ അനന്ത നിലാവെളിച്ചമാണ്. ഒരു കറി ഉണ്ടാക്കുന്നതിന്റെ കൂട്ടിലൂടെ പ്രണയത്തിന്റെ ജീവ ഗന്ധത്തെ ആവോളം നുകരുകയാണ്‘കൂട്ട് ‘
എന്ന കവിത വായിൽ തോന്നുമെന്തുംവാരിയിടാൻ നീയും വാശി പിടിക്കല്ലേ വേകുവോളവും ചൂടാറുമോളവും നീ കാത്തിരിക്കുമല്ലോ എന്ന് ജീവിതത്തിന്റെ വേവിനെ അത് തൊട്ടു നോക്കുന്നു. തുടരും, വിളിക്കാത്തവിരുന്ന് കൂടെ തുടങ്ങിയ കവിതകൾ എല്ലാം ‘കൂട്ടു’മായി
ഏറെ ചേർന്നു നിൽക്കുന്നതാണ്. സമ്പൂർണ്ണമായി പാരമ്പര്യത്തെയോ സമകാലികതയെയോ ഉള്ളടക്കുന്നതല്ല ഈ സമാഹാരം. രണ്ടിന്റെയും ഇടയിലാണ് രാത്രിയുടെ നിറമുള്ള ജനാലയുടെ നില്പ്. മാതൃത്വം, സ്റ്റേഹം , വാത്സല്യം എന്നിവയിലൂടെ അർത്ഥപൂർണ്ണമായ
ഒരു ജീവിതത്തെ കെട്ടിപ്പടുക്കാനുള്ള വെമ്പലാണ് ഇതിലെ കവിതകളെ മുൻപോട്ട് നയിക്കുന്നത്.
സൂക്ഷ്മമായ രാഷ്ട്രീയരേഖകളാണ് പി.ടി.ബിനുവിന്റെ കവിതകൾ. ‘അവൻപതാകയില്ലാത്ത രാജ്യം ‘എന്ന ശീർഷകം തന്നെ പുറന്തള്ളപ്പെട്ട ജനതയുടെ പ്രതീകമായി മാറുന്നു. ’രുദിരാനുസാരികവി’ എന്ന കാളിദാസ വചനം പോലെ നിലവിളികൾക്കും സങ്കടത്തിരകൾക്കും നിരന്തരമായി കാതു കൊടുക്കുകയാണ്ഇതിലെ കവിതകൾ . മുഖ്യധാരാ സമൂഹത്തിൽ നിന്നും ചിതറിത്തെറിച്ചു പോയ ജീവിതങ്ങളുടെ തെരുവിലെകനത്ത ശബ്ദങ്ങളാണ് പിടി ബിനുവിന്റ കവിതകളുടെ കാമ്പ് . തെണ്ടലിന്റെ, കൊടിയ വിശപ്പിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളാണ് ഈ സമാഹാരത്തിലുടനീളം കാണാനാവുന്നത്. പച്ചത്തെറിയും കറുത്ത നോട്ടവും ചേർത്ത് വിളമ്പുന്ന എച്ചിലിന്റെ നരകനേരങ്ങൾ ഉണർത്തുപാട്ടായി മുഴങ്ങുന്നകാഴ്ച ‘തെരുവിൽ പറഞ്ഞ കവിത’ഉൾക്കൊള്ളുന്നു ഒപ്പം പട്ടിണിയുടെ വർത്തമാന കാലത്തെ ആവിഷ്ക്കരിക്കുന്നു. ഞങ്ങളുടെആളുകൾ തെരുവിൽ ചിതറിക്കിടക്കുന്നു. അതല്ലാ ഞങ്ങളുടെ വാക്കുകൾ വാക്കുകൾ കേൾക്കാൻ ആരെങ്കിലും വരുമോ എന്നെഴുതുമ്പോൾ നൂറ്റാണ്ടുകൾ പിന്നിടുന്നതെണ്ടി ജീവിതത്തിന്റ ചരിത്രവും രാഷ്ട്രീയവും രംഗത്തെത്തുന്നു. ഇതേ ഗണത്തിൽ വരുന്ന കവിതയാണ് വെയിൽ പതിച്ച റൊട്ടി. കൂലി നാണയങ്ങൾ കൈയ്യിൽ മുറുക്കിപ്പിടിച്ച് ചൂടു കൊണ്ട് മൊട്ടക്കുന്നുകൾ കെടുത്തിഅച്ഛനുമമ്മയും വരുന്ന കാഴ്ച അധ്വാനത്തിന്റെ വാങ്മയചിത്രമായി അവതരിക്കുന്നു. കഞ്ഞിക്കലത്തിൽ തിളക്കുന്ന വെള്ളം പോൽ ഞങ്ങൾ സാമൂഹ്യപാഠം ഉറക്കെ വായിക്കുന്നു. എന്ന വരികൾ സാമൂഹ്യ പാഠങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യരുടെ ദുരന്തഗാഥയായി മാറുന്നു. ചരിത്രം മഹാന്മാരുടെ ജീവചരിത്രമാണെന്ന തോമസ് കാർലിയുടെ വാദത്തെ ഇത് ഓർമ്മിപ്പിക്കുന്നു. സമത്വരഹിതമായ ദേശീയ സങ്കല്പത്തെഉടച്ചുകളയുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. മൊട്ടപ്പാറകളിൽ വിറക ചാരി വച്ചതുപോലെ ജീവിക്കുന്ന ചില മനുഷ്യരെ’ മലയിലെ താമസക്കാർ ‘ എന്ന കവിതയിൽ കാണാം. ഏതു നിമിഷവും കുടിയിറക്കപ്പെടാൻ ഇടയുള്ള ഭൂരഹിതത്വത്തിന്റെ ദുരിതക്കയങ്ങൾ താണ്ടുന്ന അവരുടെ വീടുകൾ ഉണക്കാനിട്ട തുണി പോലെ കാറ്റത്ത് പറന്നു നിൽക്കുന്ന കാഴ്ച കവിവരച്ചിടുന്നു – അതത്രേ അവരുടെ പതാക. സമത്വവും സാമ്പത്തികാഭിവൃദ്ധിയും ഇല്ലാത്തിടത്തോളം ദേശീയതയും പട്ടാളവും
പതാകകളുമെല്ലാം മനുഷ്യന് പുറത്താകുന്ന കാഴ്ച ഇതിൽ കാണാം. നഗര യാന്ത്രികതയുടെ വികസന സങ്കല്പത്തിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ ചരിത്ര ഗാഥകൾ കൂടിയാണ്ഇതിലെ കവിതകൾ. മലയിലെ താമസം, കുന്നിലെ പാർപ്പിടം എന്നിവ ഉദാഹരണങ്ങൾ മാത്രം. തൊഴിൽ ജീവിതം തേടിയുള്ള മനുഷ്യരുടെ പലായനങ്ങളും ദീർഘയാത്രകളും‘അടയാളം‘തുടങ്ങിയ കവിതകളിൽ വിവരിക്കുന്നുണ്ട്. പതാകകൾ പല മട്ടിൽ ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് സൈന്യാക്രോശങ്ങളുടെ, പീരങ്കിയിരമ്പലുകളുടെ, രാഷ്ട്ര ചരിതമല്ല.മറിച്ച് പട്ടിണിയുടെയും ദാരിദ്ര്യത്തിൻറയും ചൂക്ഷണത്തിന്റെയും പെരും മുഴക്കങ്ങളാണ്. ആ മുഴക്കങ്ങൾ തന്നെയാണ് ഈ സമാഹാരത്തിന്റെസ്ഥൂലവും സൂക്ഷ്മവുമായരാഷ്ട്രീയം.
വിശദീകരിക്കാനാവാത്ത ശബ്ദങ്ങളെ ഭാഷ കൊണ്ട് അടയാളപ്പെടുത്തുകയാണ് സുധീഷ് കോട്ടേമ്പ്രത്തിന്റെ‘ചിലന്തി നൃത്തം.’ അതിസാധാരണത്വം എങ്ങനെയാണ് ചിലപ്പോൾ അത്ഭുതങ്ങളായി പരിണമിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്ഇതിലെ കവിതകൾ. അത്യാഹിത  സന്ദർഭങ്ങളിൽ മാത്രം എടു ത്തണിയാനുള്ളതാണ് ഭാഷ എന്ന് “ ഉം “ എന്ന കവിതയിൽ പറഞ്ഞു വെക്കുന്നുണ്ട്. വിശദീകരിക്കാൻ കഴിയാത്ത ലോകങ്ങളെ കേവലമായ ഒച്ച കൊണ്ട് മാത്രം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന ഇടങ്ങളെ വരച്ചുകാട്ടുകയാണ് ഇവിടെ. എല്ലാം ഉള്ളിൽ ഒതുക്കിക്കഴിയേണ്ടി വരുന്ന,ഭാഷ തന്നെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടി വരുന്ന നിശ്ശബ്ദജീവിതമാണ് ഈ കവിതയിലെ മൂങ്ങ. പതിനൊന്നരയുടെ വെയിലിൽ ആ ജീവിതം ഒന്നുകൂടി സ്പഷ്ടമാകുന്നു. രാത്രിയാകും വരെ ഇടതടവില്ലാതെ അധ്വാനിക്കേണ്ടി വരുന്ന സ്ത്രീയുടെ നിരാലംബ ചിത്രമാണ് ഈ കവിത. പകലന്തിയോളം ജോലി ചെയ്തിട്ടും ഒരുപാഡോ , നടുവേദനക്കുള്ള മരുന്നോ വാങ്ങാൻ മറന്നു പോകുന്ന അവളുടെ നിഴൽ ചിത്രം ഭൂരിപക്ഷം സ്ത്രീകളുടെയും നേർചിത്രം തന്നെയാകുന്നു. അടുക്കളയിൽ നിന്നും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടുംഅരങ്ങിലെത്താൻ കഴിയാത്തവരുടെഗാഥ, അകാരണമായിചിരിവറ്റിപ്പോയ ചുണ്ടുകളിൽ ഭാഷ ചത്തു കിടക്കുന്ന ഒരു നിരാശ്രയ ചിത്രമായി അവ നിൽക്കുന്നു. ഈ നിൽപ്പിൽ നിന്നും പൂർണ്ണമായ പുറത്തുകടക്കാൻ ഇന്നും പുരോഗമന വാദികൾക്ക് കഴിഞ്ഞിട്ടില്ലാ എന്ന യാഥാർത്ഥ്യത്തെ കവിത തുറന്നുകാട്ടുന്നു. ഇതിനോടൊപ്പം ചേർത്തുവെക്കാവുന്ന കവിതയാണ് പച്ചിലപ്പേടി. ഏതെങ്കിലും ഒരു കഴുത്തിനു കീഴെ ആശ്രയം ആഗ്രഹിക്കുന്ന ഒരാൾ സ്വന്തം കഴുത്തിൽ കുരുക്കിടേണ്ടി വരുന്ന ഭീതിദമായ അവസ്ഥ കവിത കാട്ടിത്തരുന്നു. പരിഗണനയുടെഇറ്റുപൊള്ളുന്ന ലാഞ്ചന തേടുന്ന ഏതൊരു വിഷാദിയും ഒരുതുള്ളി സ്നേഹത്തിനു വേണ്ടികൊതിക്കുന്ന ഈ കാലത്താണ്ഈ  കവിത പ്രസക്തമാകുന്നത്.. ഏകാന്തതയും മരണവും തമ്മിലുള്ള സഹവാസം ഈ സമാഹാരത്തിലുടനീളമുണ്ട്. എന്നാൽഅതെല്ലാം നിരാശയുടെദൗർബല്യങ്ങളിലേക്കല്ല ചെന്നെത്തുന്നത്. പകരം ബീഭത്സമായ ഒരു ജീവിതത്തിന്റെനേർപ്പതിപ്പുകളായാണ്. നാട്ടുഭാഷയും നഗര ഭാഷയും നാട്ടു ജീവിതങ്ങളും നഗരപ്പരീക്ഷകളുമെല്ലാം ഇടകലർന്ന ഭാ ഷാ കവലയാണ് ചിലന്തി നൃത്തത്തിന്റേത്.
സന്ദർഭങ്ങളിൽ മാത്രം എടു ത്തണിയാനുള്ളതാണ് ഭാഷ എന്ന് “ ഉം “ എന്ന കവിതയിൽ പറഞ്ഞു വെക്കുന്നുണ്ട്. വിശദീകരിക്കാൻ കഴിയാത്ത ലോകങ്ങളെ കേവലമായ ഒച്ച കൊണ്ട് മാത്രം പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന ഇടങ്ങളെ വരച്ചുകാട്ടുകയാണ് ഇവിടെ. എല്ലാം ഉള്ളിൽ ഒതുക്കിക്കഴിയേണ്ടി വരുന്ന,ഭാഷ തന്നെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടി വരുന്ന നിശ്ശബ്ദജീവിതമാണ് ഈ കവിതയിലെ മൂങ്ങ. പതിനൊന്നരയുടെ വെയിലിൽ ആ ജീവിതം ഒന്നുകൂടി സ്പഷ്ടമാകുന്നു. രാത്രിയാകും വരെ ഇടതടവില്ലാതെ അധ്വാനിക്കേണ്ടി വരുന്ന സ്ത്രീയുടെ നിരാലംബ ചിത്രമാണ് ഈ കവിത. പകലന്തിയോളം ജോലി ചെയ്തിട്ടും ഒരുപാഡോ , നടുവേദനക്കുള്ള മരുന്നോ വാങ്ങാൻ മറന്നു പോകുന്ന അവളുടെ നിഴൽ ചിത്രം ഭൂരിപക്ഷം സ്ത്രീകളുടെയും നേർചിത്രം തന്നെയാകുന്നു. അടുക്കളയിൽ നിന്നും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടുംഅരങ്ങിലെത്താൻ കഴിയാത്തവരുടെഗാഥ, അകാരണമായിചിരിവറ്റിപ്പോയ ചുണ്ടുകളിൽ ഭാഷ ചത്തു കിടക്കുന്ന ഒരു നിരാശ്രയ ചിത്രമായി അവ നിൽക്കുന്നു. ഈ നിൽപ്പിൽ നിന്നും പൂർണ്ണമായ പുറത്തുകടക്കാൻ ഇന്നും പുരോഗമന വാദികൾക്ക് കഴിഞ്ഞിട്ടില്ലാ എന്ന യാഥാർത്ഥ്യത്തെ കവിത തുറന്നുകാട്ടുന്നു. ഇതിനോടൊപ്പം ചേർത്തുവെക്കാവുന്ന കവിതയാണ് പച്ചിലപ്പേടി. ഏതെങ്കിലും ഒരു കഴുത്തിനു കീഴെ ആശ്രയം ആഗ്രഹിക്കുന്ന ഒരാൾ സ്വന്തം കഴുത്തിൽ കുരുക്കിടേണ്ടി വരുന്ന ഭീതിദമായ അവസ്ഥ കവിത കാട്ടിത്തരുന്നു. പരിഗണനയുടെഇറ്റുപൊള്ളുന്ന ലാഞ്ചന തേടുന്ന ഏതൊരു വിഷാദിയും ഒരുതുള്ളി സ്നേഹത്തിനു വേണ്ടികൊതിക്കുന്ന ഈ കാലത്താണ്ഈ  കവിത പ്രസക്തമാകുന്നത്.. ഏകാന്തതയും മരണവും തമ്മിലുള്ള സഹവാസം ഈ സമാഹാരത്തിലുടനീളമുണ്ട്. എന്നാൽഅതെല്ലാം നിരാശയുടെദൗർബല്യങ്ങളിലേക്കല്ല ചെന്നെത്തുന്നത്. പകരം ബീഭത്സമായ ഒരു ജീവിതത്തിന്റെനേർപ്പതിപ്പുകളായാണ്. നാട്ടുഭാഷയും നഗര ഭാഷയും നാട്ടു ജീവിതങ്ങളും നഗരപ്പരീക്ഷകളുമെല്ലാം ഇടകലർന്ന ഭാ ഷാ കവലയാണ് ചിലന്തി നൃത്തത്തിന്റേത്.
ഒരു താരാട്ടു കൊണ്ട് ലോകത്തിന്റെ സമാധാനം കാക്കുന്ന വാക്കിന്റെ ശക്തിയുണ്ട് അജീഷ് ദാസന്റെ കവിതകൾക്ക് . ആ ഉമ്മകൾക്കൊപ്പമല്ലാതെ എന്ന സമാഹാരം അത് സാക്ഷ്യപ്പെടുത്തുന്നു. ആദ്യ കവിതയായ’ താരാട്ട് ‘നോക്കൂ – ഒരു പട്ടാളക്കാരന്റെ തോളിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിലൂടെ, അത് കേൾക്കുന്നതാരാട്ടിന്റെ ഈണത്തിലൂടെ പകയും വെറുപ്പും കലർന്ന ദേശീയതയുടെ സങ്കുചിതചിഹ്നങ്ങളെ(സ്നേഹ സംഗീതം കൊണ്ട് ) അത് ഉറക്കിക്കളയുന്നു.. തോക്കും ഉണ്ടയും യുദ്ധവും ഉറങ്ങുന്ന ഒരു കാലം സങ്കല്പം
മാത്രമാണെങ്കിലും അതിൽ പ്രതീക്ഷയുടെ ഇതൾ വെളിച്ചംതേടുകയാണ് കവി. പലതരം പ്രാർത്ഥനകൾ, ഈ കവിതകളിൽ ഉടനീളമുണ്ട്. ദൈവത്തോട് കലഹിക്കുന്ന ഒരു കുഞ്ഞിനെ ഒരു ‘കുഞ്ഞു പ്രാർത്ഥനയി’ൽ കാണാം. വീട് എന്നതിലേക്കെത്തുമ്പോഴാകട്ടെ തെരുവിലെ കടത്തിണ്ണച്ചുമരിൽവീടിന്റെ, ചിത്രം വരക്കുന്ന കുട്ടിയെ കാണുന്നു. അമ്മയാകട്ടെ അത് കണ്ട് കരയുന്നു. എന്നാൽ അന്ന് രാത്രി മുഴുവൻ , അവൻ വരച്ച സ്വപ്ന വീട്ടിൽ അവൾതാമസിക്കുന്നു.ഭൂരഹിതത്വത്തിന്റെ, പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ , തെരുവിലെ സ്ത്രീ ജീവിതത്തിന്റെ ചിത്രമാണ്ആ കുട്ടിയുടെ വീട്. യഥാർത്ഥത്തിൽ മണ്ണും വീടും മധുരവുമില്ലാത്തസ്വപ്നചിത്രം നമ്മുടെ ദേശത്തിന്റെ അവ ന്ധയാകുന്നു. വിഷാദവും ദുഃഖവും നിരാശയുമെല്ലാം കൊണ്ട് പണിത സങ്കട കാവ്യ നൗകയാണ് ഈ പുസ്തകക്കടലിൽ ഒഴുകുന്നത്. എന്നിരുന്നാലും അതിജീവനത്തിന്റെ ഓർമ്മകളുടെ,പുതു പ്രതീക്ഷകളുടെ തീരങ്ങളും കവിതകളുടെ കരുത്തായി രംഗത്ത് എത്തുന്നു. ഭാഷാപരമായി ലളിതമെന്ന് തോന്നുമെങ്കിലും ആശയപരമായി കനവും ഗാംഭീര്യമുള്ള ഉള്ളടക്കമാണ് ഈ സമാഹാരത്തെ വേറിട്ടു നിറുത്തുന്നത്.
ഏകാകിയുടെ ഉന്മാദ നേരങ്ങളെ കവിതയുടെ വിഷാദഛായയായി ചേർത്തു വയ്ക്കുന്ന കവിതയാണ് ശാന്തി ജയയുടേത്. പ്രണയം , വിരഹം , ഏകാന്തത, വിഷാദം, തുടങ്ങി
വൈകാരികതയുടെഅബോധമണ്ഡലങ്ങൾആവതു പടരുമ്പോഴും രാഷ്ട്രീയത്തിന്റെ , സമത്വബോധത്തിന്റെ, സ്വാതന്ത്ര്യ ജാഗ്രതയുടെ, സ്ത്രീ സ്വത്വ ബോധത്തിന്റെ ഉണ്മയെ തെളിച്ചമുള്ളതാക്കാൻ‘ നിന്റെ പ്രണയ നദിയിലൂടെ’ എന്ന സമാഹാരത്തിനു കഴിയുന്നു.
ഏകാന്തതയാണ് ഇതിലെ കവിതകളുടെ ഭൂരിപക്ഷം പ്രമേയമെങ്കിലും’കുമാരി കാണ്ഡം,’പോലുള്ള കവിതകൾ മിത്തിന്റെയും ചരിത്രത്തിന്റെയുംപുനർവായനകളാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴ്ന്നു പോയ കുമാരീ കാണ്ഡത്തെക്കുറിച്ചുള്ള , മിത്തിനെ ഓർമ്മകൾ കൊണ്ട് പുന:സൃഷ്ടിക്കുകയുംഅജ്ഞാതവും അവ്യക്തവുമായ ഒരു ലോകത്തിന്റെ ചിത്രത്തെ ഭാവനയുടെ മഹാകാശങ്ങളിൽ അലയാൻ വിടുകയും ചെയ്യുന്നുകവിത. ഒന്നുമില്ലായ്മയെ അനേകമായിപിളർത്തുന്നകഠാര മൂർച്ചയാണ് ഏകാന്തതയെന്ന് ശാന്തി തന്നെ എഴുതുന്നുണ്ട്. മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സമാഹാരത്തിൽ മൊഴിമാറ്റ കവിതകളും ഉൾക്കൊള്ളുന്നു.ശരീരമെന്ന ഒറ്റവരിക്കവിത ശരീരത്തെ ആവാസഭൂമിയും ശ്മശാനവുമായി സങ്കല്പിക്കുമ്പോൾ വൃഷണ വിലാപം പോലുള്ള കവിതകളാകട്ടെ രാഷ്ട്രീയ മൂർച്ച യുള്ളതാണ്.
ഗാന്ധാരിവിലാപം പോലുള്ള സന്ദർഭങ്ങൾ കവിതയിൽ സുപരിചിതമാണ്. എന്നാൽ മരണത്തോടൊപ്പം രതി മൃതിയും സംഭവിച്ചു പോയഒരു യുവാവിന്റെ അബോധ വിചാരങ്ങളാണ്
വൃഷണവിലാപം. ശരീരമെന്ന കൂടിന്റെ മരണാനന്തര ജീവിതത്തിൽ ഇടപിടിക്കാനാവാതെ പോകുന്ന അവയവങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് ഈ കവിത. രാജ്യദ്രോഹികളും മാവോയിസ്റ്റുകളും ആദിവാസികളും ദരിദ്രരും ഉഭയലിംഗരും അഭയാർത്ഥികളുമെല്ലാം ഏക രേഖയിൽ വന്നു നിൽക്കുന്ന കാഴ്ച (അവർ അങ്ങനെയായതിന്റെ സന്ദർഭങ്ങൾ) വായനക്കാരെ ഒരുനിമിഷം നിശ്ശബ്ദരാക്കുന്നു. നിശ്ശബ്ദത കൊണ്ട് ശവമായി മാറിയ , പ്രതി രോധങ്ങളും പ്രതിഷേധങ്ങളും നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതീകമാണ് കൊല്ലപ്പെട്ടവരുടെ റിപ്പബ്ളിക്  തുടങ്ങിയ കവിതകൾ. തീർച്ചയായും തീ പാറുന്ന കവിതകളുടെ വ്യാളീമുഖമായി
വായനക്കാരെ ഈ സമാഹാരം പൊള്ളിക്കുക തന്നെ ചെയ്യും. യഥാർത്ഥത്തിൽ സമകാലിക കവിതയുടെ വഴി ചിതറിയ വഴിയാണ്. അതിന്റെ ഭാഷയാകട്ടെ ഞെരുക്കത്തിൽ നിന്നും മെരുക്കത്തിൽ നിന്നും പുറത്തുകടന്നതും. മറഞ്ഞു കിടക്കുന്ന സത്യങ്ങളെ പുറത്ത്
എത്തിക്കുന്ന ചരിത്ര ദൗത്യമാണ് അത് നിറവേറ്റുന്നത്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ
 
			
Comments are closed.