DCBOOKS
Malayalam News Literature Website

മലബാർ കഫേ – സുധ തെക്കേമഠത്തിന്റെ പുതിയ നോവൽ

സുധ തെക്കേമഠത്തിന്റെ നോവലാണ് ‘മലബാർ കഫേ‘. നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഒക്കെ ആകുമെന്ന് കരുതി കഫെയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും അങ്ങനെ മലബാർ കഫേയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്.

malabar cafe | മലബാർ കഫേ

ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്. ഓരോ ജീവിതവും ഉണ്ട്. ഇതിൽ നനുത്ത പ്രണയമുണ്ട്. അടക്കാനാവാത്ത നൊമ്പരമുണ്ട്. നെഞ്ചോടു ചേർത്ത സൗഹൃദമുണ്ട്. വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരും ഉണ്ട്. സാധാരണക്കാരായ ചില മനുഷ്യരുടെ വർത്തമാനങ്ങളുടെ നേർചിത്രം ആണ് മലബാർ കഫേ. ഈ പിസ്‌തകം വായനക്കാരിലേക്കെത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്. അദ്ധ്യാപണ ജീവിതത്തിൽ കണ്ടുമുട്ടിയ മുഖങ്ങളിൽ താങ്ങി നിൽക്കുന്ന മുരടിപ്പിനെയും ദ്വേഷരസങ്ങളേയും കുറിച്ച് നടത്തിയ ചില ചിന്തകളിൽ നിന്നാണ് ഇതിലെ പ്രധാന കഥാപാത്രമായ മഹ്മൂദ് ഇബ്രാഹിം എന്ന എഴുത്തുകാരന്റെ പിറവി. പണം നൽകിയും അഭിമാനം മറന്നു വെച്ചും പ്രണയം വാങ്ങാനുള്ള ആർത്തിനിറഞ്ഞ എത്രയോ മനുഷ്യരെ കണ്ടിട്ടുണ്ട്. അവരുടെ പ്രതിനിധി ആണ് മഹ്മൂദ്. നേർപാതി മിത്ത് ആണെങ്കിൽ ഇത് യാഥാർഥ്യമാണ്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം ഒരു കഫേയിൽ വന്നു പോകുന്ന സാധാരണക്കാരായ മനുഷ്യരാണ്. ഒന്നിച്ചു കഥ പറഞ്ഞു പോകുന്നതിനു പകരം ഓരോരുത്തരും കഥ പറയുന്ന കഫേ എന്നുള്ള രീതിയിലാണ് ഈ പുസ്തകത്തിലെ കൃതികൾ അവലംബിച്ചിരിക്കുന്നത്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Leave A Reply