മഹാപ്രസ്ഥാനം – മാടമ്പ് കുഞ്ഞുകുട്ടൻ എഴുതിയ നോവൽ
മാടമ്പ് കുഞ്ഞുകുട്ടൻ എഴുതിയ നോവൽ ആണ് മഹാപ്രസ്ഥാനം. ശ്രീ ബുദ്ധന്റെ ജീവചരിത്ര നോവൽ, മരണത്തിന്റെയും ദു:ഖത്തിന്റെയും കാരണം തേടി സിദ്ധാർത്ഥന്റെ ബുദ്ധനിലേക്കുള്ള ഒട്ടും സുഗമം അല്ലാത്ത പരിണാമയാത്രയാണ് മഹാപ്രസ്ഥാനം.

ആധുനിക മനിഷ്യത്തെ അസ്‌തിത്വപരമായ വ്യഥകൾ ബുദ്ധന്റെ ദു:ഖങ്ങളിൽ കണ്ടെത്തുന്ന ഈ നോവൽ മാടമ്പ് കുഞ്ഞിക്കുട്ടന്റെ ദാർശനികമായ ആഖ്യാന രീതികൊണ്ട് സവിശേഷമാണ്. ഇതിനെ നോവലെന്നോ നീണ്ട കഥ എന്നോ വിളിക്കാം. നളന്ദയുടെ അവശേഷിപ്പുകളിൽ നിന്ന് നളന്ദയുടെ അവശിതങ്ങളിൽ നിന്ന് മനോടാജ്യം കണ്ടു നടന്ന നേരം, ബുദ്ധഗയയിൽ കഴിച്ചുകൂട്ടിയ നാളുകൾ.
അന്തർവാഹിനി ആയി മാറുന്ന ഫാൽഗുവിന്റെ തീരത്തെ ഇരുപ്പ്, ബോധി വൃക്ഷചുവട്ടിൽ മഴച്ചാറ്റൽ ഏറ്റു ശുദ്ധമായ ധാന്യമുഹൂർത്തം എന്നിവ എല്ലാം ഈ കഥകൾ എഴുതാൻ പ്രേരിപ്പിച്ചവ ആണ് എന്ന് കഥാകാരൻ പറയുന്നു. ഭഗവാൻ ബുദ്ധനെക്കുറിച്ച് ധാരാളം സങ്കല്പങ്ങൾ, സ്വകാര്യ സ്വത്തായി മനസ്സുനിറച്ചുകൊണ്ടു നടക്കുന്ന കോവിലിന്റെ അനുഗ്രഹവും മഹാപ്രസ്ഥാനം എന്ന ഈ നോവൽ എഴുതാൻ പ്രേരകം ആയിട്ടുണ്ട് എന്ന് രചയിതാവ് പറയുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ