മഹാഭാരതം ഇതിഹാസവും രാഷ്ട്രവും- തത്ത്വശാസ്ത്രം പ്രതിപാദിക്കുന്ന ജി.എൻ. ദേവിയുടെ കൃതി
ജി.എൻ. ദേവി രചിച്ച ‘മഹാഭാരതം ഇതിഹാസവും രാഷ്ട്രവും‘ എന്ന തത്ത്വശാസ്ത്ര പുസ്തകം ഡി സി ബുക്ക്സ് വിപണിയിൽ എത്തിക്കുന്നു.
മഹാഭാരതം അനിതരസാധാരണമായ ഒരു സാംസ്‌കാരിക നിർമ്മിതിയാണെന്ന് എടുത്തുപറയേണ്ടകാര്യമില്ല. ലോകസാഹിത്യം ആകമാന നോക്കിയാൽ അത് ഏറ്റവും മഹത്തായ കൃതികളിൽ പെടുന്നു. ഉടലെടുത്തകാലം മുതൽ അത് വാമൊഴി ചിന്തുകളിലൂടെയും ചൊൽക്കാഴ്ചകളിലൂടെയും പുനരെഴുത്തുകളിലൂടെയും നാടക-നൃത്ത രൂപങ്ങളിലുള്ള പരിഭാഷകളിലൂടെയും മാധ്യമങ്ങളിലുള്ള പ്രതിപാദനകളിലൂടെയും നിലനിന്നുപോന്നു. എന്താണ് മഹാഭാരതത്തിന് കാലാതീതമായ മന്ത്രികഭാവമേകുന്നത്?
ജനസാമാന്യത്തിന്റെ മനസ്സിൽ യമൻ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മഹാഭാരത- പൂർവ പുരാവൃത്തങ്ങളിൽ, യമനെകാലമായും പ്രകാശമായും ചിത്രീകരിക്കുന്നു എന്നും ഈ ഗ്രന്ഥത്തിൽ ഗ്രന്ഥകാരൻ പറയുന്നു. യമൻ മഹാഭാരതകടയുടെ തുടക്കം മുതൽ ഒടുക്കം വരെ സാന്നിധ്യം ഉള്ള ഒരാൾ ആയിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മഹാഭാരതം ഭൂതകാലത്തെ സ്മരിക്കുവാനുള്ള അന്യാദൃശമായ ഒരു സമ്പ്രദായത്തെ സൃഷ്ടിച്ചു. ഇന്ത്യ ആ സമ്പ്രദായത്തെ അതിന്റെ ദേശീയസ്മാരനായ കാത്തുസൂക്ഷിക്കുവാനുള്ള മാർഗമായി ആന്തരികവൽക്കരിച്ചു. ആ അർത്ഥത്തിൽ മഹാഭാരതം നമ്മുടെ ദേശീയ ഇതിഹാസമാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ചരിത്രത്തിലും സംസ്കൃതിയിലും മഹാഭാരതം പോലെ മറ്റൊരു ഗ്രന്ഥമില്ല. ഒട്ടും സാധാരണമല്ലാത്തവിധം സാംസ്‌കാരിക പ്രാധാന്യം കൈവരിച്ച കൃതിയാണ് മഹാഭാരം . എന്തുകൊണ്ടാണ് മഹാഭാരതം ഇന്നും ഇന്ത്യയുടെ ദേശീയകാവ്യമായി തുടരുന്നത് എന്ന് ജി.എൻ. ദേവി ‘മഹാഭാരതം ഇതിഹാസവും രാഷ്ട്രവും’ എന്ന കൃതിയിലൂടെ വിശദീകരിക്കുന്നു.
മഹാഭാരതം ഇതിഹാസവും രാഷ്ട്രവും ഇപ്പോൾ തന്നെ വായിക്കൂ…
കൂടുതൽ വായനാനുഭവങ്ങൾക്കായി …