മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ – മരിയ റോസയുടെ ആത്മകഥ
‘മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ‘ മരിയ റോസയുടെ ആത്മകഥയാണ്.ഒന്നാന്തരമായി എഴുതപ്പെട്ട ജീവിതാഖ്യാനം എന്ന് പറയാവുന്ന ഈ കഥ വായനക്കാരിലേക്ക് എത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്. പ്രണയം കുറ്റകൃത്യമായി കാണുന്ന കൂട്ടരാണ് മലയാളികൾ.
ഇവിടെ പ്രണയത്തിന്റെ ശമ്പളം മരണമാകുന്നു. തല്ലിക്കൊല്ലാൻ പറ്റാത്തപ്പോൾ സാമൂഹ്യസമ്മർദത്തിലൂടെ. ആത്മഹത്യയിലേക്ക് എത്തിക്കാൻ നമുക്ക് അറിയാം. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറാൻ മതാചാരങ്ങളും കുടുംബ വ്യവസ്ഥയും സദാചാരസങ്കല്പങ്ങളും തങ്ങൾക്ക് തരുന്നുണ്ട് എന്നാണ് ഭാരതീയർ പൊതുവിലും കേരളീയർ വിശേഷിച്ചും കരുതിപ്പോരുന്നത്. സാമൂഹ്യസമ്മർദ്ദം എങ്ങനെയെല്ലാം, എങ്ങനെയെല്ലാം, എവിടെയെല്ലാം തന്റെ ജീവിതത്തെ അരക്ഷിതവും അനാഥവും ആക്കിത്തീർത്തു എന്ന് ‘മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ‘ എന്ന ഈ കഥനത്തിലൂടെ മരിയ റോസ വ്യക്തമാക്കുന്നുണ്ട്. ഈ കഥ പൗരോഹിത്യത്തിനും പുരുഷാധിപത്യത്തിനും എതിരായി എഴുന്നേറ്റുനിൽക്കുന്ന മനുഷ്യരെ, വിശേഷിച്ചു യുവതികളെ, പ്രചോദിപ്പിക്കുന്നതാണ്. പലമാതിരി അപമാനങ്ങൾക്കും അക്രമങ്ങൾക്കും അവഗണകൾക്കും വിധേയ ആയിട്ടും എല്ലാം അൽപ്പമൊന്ന് അകന്നു നിന്ന് കാണാൻ സാധിച്ചിട്ടുള്ള കഥാകാരിക്ക് പലപ്പോഴും പല വേദനാജനകമായ സംഭവങ്ങളെയും നർമ്മബോധത്തിൽ ചാലിച്ച് എഴുതുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ പേരിലും രാഷ്ട്രീയപ്രബുദ്ധതയുടെ പേരിലും അഭിമാക്കുന്ന ഈ സംസ്ഥാനം നമ്മെയെല്ലാം നമ്മെയെല്ലാം നാണം കെടുത്തുന്ന മട്ടിൽ സ്ത്രീവിരുദ്ധമാണെന്നു കഥാകാരി പറയുന്നു. കന്യാമഠമേ വിട, മഠത്തിൽ വിട്ടവൾ, കർത്താവിന്റെ മണവാട്ടിമാർ, പൂനെ ജൈവശാസ്ത്രകോളേജിൽ, ഒമാനിൽ അധ്യാപരെ ആവശ്യമുണ്ട്, മഠം വിട്ടവൾ, പൂനെ ഓഷോ റിസോർട്ടിൽ, ഓസ്‌ട്രേലിയയിലേക്ക് എന്നിങ്ങനെ 8 ഭാഗങ്ങളായി ആണ് ഈ ആത്മകഥ. വ്യക്തിസ്വാത്ര്യത്തിനു വേണ്ടി എഴുതപ്പെട്ട ഗ്രന്ഥമാണിത്. അതുകൊണ്ടുതന്നെ ആ അനുഭവ കഥനം കേരളീയ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു. സ്ത്രീയുടെ അന്തസ്സിനുവേണ്ടി സമത്വ ബോധമുള്ള ഓരോ മലയാളിക്കും വേണ്ടി ആണ് ഈ കഥ.
ഈ കഥ വൈക്കുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കു