
പോയട്രി കില്ലറിനു ശേഷം ശ്രീപാര്വ്വതിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘ലില്ലി ബെര്‍ണാഡി’ ന്റെ പ്രീബുക്കിങ് ആരംഭിച്ചു. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരിയുടെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാം. സുപ്രസിദ്ധ ചലച്ചിത്ര താരം ലില്ലി ബെര്‍ണാഡിന്റെ മരണരഹസ്യം കണ്ടെത്താൻ നോവലിലൂടെ ഡെറിക്ക് ജോൺ വീണ്ടും എത്തുകയാണ്. ഒരു കൊലപാതകവും അതിന്റെ പിന്നിലെ നിഗൂഢതയും ഡെറിക് ജോണ്‍ അനാവരണം ചെയ്യുന്നു.
ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.
Comments are closed.