പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ കെ.വി. തമ്പി സ്മാരക പുരസ്കാരം രാജു വള്ളിക്കുന്നത്തിന് ലഭിച്ചു. ‘രാജു വള്ളിക്കുന്നത്തിന്റെ കവിതകള്‍’ എന്ന കൃതിക്കാണ് അവാര്‍ഡ്. ഡി സി ഇംപ്രിന്റായ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
19-ന് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പ്രമോദ്നാരായണ്‍ എം.എല്‍.എ. അവാര്‍ഡ് നല്‍കും. പ്രൊഫ. മധു ഇരവങ്കര , കെ.വി. തമ്പി സ്മാരകപ്രഭാഷണം നടത്തും.
ജീവിതത്തിന്റെ അടയാളങ്ങളില്‍ നിന്ന് ജീവിതത്തെ മുഴുവനായി മനസ്സിലാക്കനാവുകയില്ലെന്ന വിവേകമാണ് രാജുവിന്റെ കവിതകളെ പ്രകാശവത്താക്കുന്നത്. വരില്ല നീയെന്നറിയുമ്പോഴും, വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങി 75 കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
Comments are closed.