DCBOOKS
Malayalam News Literature Website

കുട്ടിക്കാര്യം കുട്ടിക്കളിയല്ല – ഡോ. സൗമ്യ സരിൻ എഴുതിയ ആരോഗ്യ പുസ്തകം

ഡോ. സൗമ്യ സരിൻ എഴുതിയ ആരോഗ്യ പുസ്തകം ആണ് കുട്ടിക്കാര്യം കുട്ടിക്കളിയല്ല. ഡി സി ബുക്ക്സ് ആണ് ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്. ആരോഗ്യവും അഴകും തികഞ്ഞൊരു കുഞ്ഞ്. അതെല്ലാ മനുഷ്യരുടെയും ഒരു സ്വപ്നമാണ്. പണ്ടൊക്കെ പ്രസവം അങ്ങ് സംഭവിക്കുകയായിരുന്നു.

KUTTIKKAARYAM KUTTIKKALIYALLA | കുട്ടിക്കാര്യം കുട്ടിക്കളിയല്ല

അതിന്റെ ശെരികളും തെറ്റുകളൂം അറിയാതെ തന്നെ. എന്നാൽ ഇന്ന് വേണ്ടത്, ഇതിനുപുറകിലെ ശാസ്ത്രവും ശെരിയും തെറ്റും എല്ലാം അറിഞ്ഞ് പെരുമാറുന്ന ഒരു തലമുറയെ ആണ്. അതിനുള്ള ഒരു ശ്രമം അന്ന് ഈ പുസ്തകം. കൗമാരക്കാർമുതൽ സ്വന്തം കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്ന അച്ഛൻ അമ്മമാർക്കും മുത്തശ്ശി- മുത്തശ്ശന്മാർക്കും വരെ അറിയേണ്ട കാര്യങ്ങൾ ലളിതമായി എന്നാൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.

ഒരു സ്ത്രീയുടെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന നിരവധി ഘട്ടങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് അവൾ അമ്മയാകുന്ന ഘട്ടം. കുഞ്ഞിന്റെ മുഖം ആദ്യമായി കാണുന്നതാണ് ഒരു സ്ത്രീ ഏറ്റവും സന്തോഷം അനുഭവിക്കുന്ന നിമിഷം എന്ന് പറയാം. എന്നാൽ അതിനു ശേഷവും അവൾ അനുഭവിക്കുന്നത് സന്തോഷം മാത്രം ആണോ ? അല്ലേ അല്ല. അതിനുമപ്പുറം ഉള്ള ഒരു മനസ്സ് സ്ത്രീകൾക്ക് ഉണ്ട് എന്ന് ഡോ. സൗമ്യ സരിൻ പറയുന്നു. ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നതും ഈ ആദ്യ നാളുകളിൽ തന്നെ ആണ്. കുട്ടിക്കാര്യം കുട്ടിക്കളിയല്ല എന്ന ഈ പുസ്തകത്തിൽ അവ എല്ലാം വിശദമായി ചർച്ച ചെയ്യപ്പെടുന്നു. കാലം മാറുകയാണ് അതുകൊടുത്തന്നെ തെറ്റായ ശീലങ്ങളും മാറണം. ശെരികൾ എന്തെന്ന് അറിയണം. ശാസ്ത്രീയമായ കാര്യങ്ങൾ മനസ്സിലാക്കണം. ഇന്നത്തെ പുതു തലമുറയെയും അവരുടെ അച്ഛൻ അമ്മമാരെയും അതിലേക്കെത്തിക്കാനുള്ള ഒരു ശ്രമം അറിയണം. പഴമയിലെ നന്മകളെ നമുക്ക് ചേർത്ത് നിർത്താം, തെറ്റുകളെ പതിയെ തിരുത്താം. ഇന്നത്തെ തലമുറയ്ക്ക് ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടാകുമെന്നതിനു സംശയം ഇല്ല.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Leave A Reply