DCBOOKS
Malayalam News Literature Website

‘ കുസുമാന്തരലോലൻ ‘ – വി.എസ് അജിത്തിന്റെ ആദ്യനോവൽ

വ്യത്യസ്തങ്ങളായ നിരവധി നല്ല കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച വി. എസ് അജിത്തിന്റെ ആദ്യ നോവല്‍ കൂടിയാണ് ‘ കുസുമാന്തരലോലൻ ‘ . വി.എസ് അജിത്തിന്റെ ഭാഷയിൽ മറ്റൊരിക്കലും കാണാത്ത ഒരു സവിശേഷത ഉണ്ട് . അതിൽ ഇപ്പോഴും യുദ്ധ സന്നദ്ധമായ ഒരു ‘ഗറില്ലാ ചിരി’ ഉണ്ട്. അതിന്റെ മൂർച്ച അപ്രതീക്ഷിതമായി നെഞ്ച് തുളച്ചു കടന്നു പോകുമ്പോൾ ആദ്യം വായനക്കാർ ഒന്നമ്പരക്കും. പിന്നെ ചിരിത്തുള്ളികൾ തറിത്തെറിക്കും. ഇണയില്ലാപ്പൊട്ടൻ എന്നാൽ ‘ ഒരു ഇണപോലും ഇല്ലാത്തവൻ ‘ എന്നതിൽ നിന്നും കുസുമാന്തരലോലനിലേക്കുള്ള പ്രയാണം . ഈ പ്രകൃതിയിൽ പക്ഷിമൃഗാദികൾക്ക് പല ഇണകൾ ആകാം. അങ്ങനെ നോക്കിയാൽ മനുഷ്യൻ തന്നെ അല്ലെ ഇവിടെ പ്രകൃതിക്ക് വിരുദ്ധം.

കുസുമാന്തരലോലൻ | KUSUMANTHARALOLAN

‘ഇനി നമുക്കിടയില്‍ ഫ്രീ സെക്സ് ആയിക്കൂടേ?’ ഒരു തണുത്ത പ്രഭാതത്തില്‍ ബെഡ് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അനുജ അത് ചോദിച്ചത്. ”ഫ്രീ സെക്‌സ് എന്ന ഒന്ന് ലോകത്തില്ല. പ്രീ പേയ്ഡും പോസ്റ്റ് പേയ്ഡുമേയുള്ളൂ!’ ‘ഈ ആണുങ്ങള്‍ കാശും കാമവും കൂട്ടിക്കലര്‍ത്തുന്നതെന്തിനാണ്?’  . സമുദായം വില കല്പിക്കുന്ന സദാചാരത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാ ചിതത്വത്തിന്റെയും സകല വിലക്കുകളും നോവല്‍ ലംഘിക്കുന്നു. നോവലില്‍ പ്രത്യക്ഷത്തില്‍ സാഹിത്യലോകത്തെ വൃത്തികേടുകളും കാലുപിടിത്തങ്ങളും കുത്തിത്തിരിപ്പുകളും അല്പത്തരങ്ങളും പണത്തിനും പ്രശസ്ത്തിക്കുംവേണ്ടിയുള്ള നെട്ടോട്ടങ്ങളും ചിത്രീകരിക്കുന്നുണ്ട്. സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നായകന്‍ കുസുമാന്തരലോലന്റെ അര്‍മാദിക്കലുകളുടെയും കാമാന്വേഷണപരീക്ഷണങ്ങളുടെയും കഥ പറയുന്ന ഒരു കോമിക് നോവല്‍ വായിക്കൂ ‘ഡിസി ബുക്സി‘ നോടൊപ്പം.

‘കുസുമാന്തരലോലൻ’ വാങ്ങിക്കുവാനായി ക്ലിക്ക് ചെയ്യൂ …

കൂടുതൽ വായിക്കുവാനായി ക്ലിക്ക് ചെയ്യൂ ..

Comments are closed.