സുല്‍ത്താന്റെ ഓര്‍മകളില്‍ നിറഞ്ഞ് ബേപ്പൂര്‍; ബഷീര്‍ ഫെസ്റ്റ് സമാപിച്ചു
 വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നമ്മള് ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ നടന്ന ബഷീര്‍ ഫെസ്റ്റ് സമാപിച്ചു. ബഷീര്‍ വൈലാലില്‍ നടന്ന ബഷീര്‍ അനുസ്മരണ സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘടാനം ചെയ്തു. ബഷീര്‍ മനുഷ്യപക്ഷത്ത് ഉറച്ചുനിന്ന എഴുത്തുകാരനായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷയായ ചടങ്ങില്‍ എം പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരന് കെ വി മോഹന്‍ കുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്, എ സജീവന്, അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, രവി ഡി സി തുടങ്ങിയവര്‍ സംസാരിച്ചു. ബഷീറിന്റെ പേരക്കുട്ടികളായ നസീം മുഹമ്മദ് ബഷീര്‍ സ്വാഗതവും വസീം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
 
Comments are closed.