കോട്ടയം : കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 168-ാമത് ജന്മദിനാഘോഷങ്ങൾ ഏപ്രിൽ ഒന്നുമുതൽ നാലുവരെ കോടിമത ശങ്കുണ്ണി സ്മാരക മന്ദിരത്തിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം ഒന്നിന് വൈകീട്ട് നാലിന് ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. സി.സി. അശോകൻ അധ്യക്ഷത വഹിക്കും.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനാഘോഷം ഏപ്രിൽ നാലിന് വൈകീട്ട് നാലിന് എം.കെ. നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ നടക്കും. മനോജ് കുറൂർ മുഖ്യപ്രഭാഷണം നടത്തും.
Comments are closed.