കൊളം കര കൊളം – പുണ്യ സി ആറിന്റെ ചെറുകഥാസമാഹാരം
കൊളം കര കൊളം പുണ്യ സി. ആറിന്റെ ചെറുകഥാസമാഹാരമാണ്. ഡി സി ബുക്ക്സ് ഈ ചെറുകഥാ വായനക്കാരിലേക്ക് എത്തിക്കുന്നു. താൻ എഴുതുന്ന കഥകളെ കുറിച്ച് അതിന്റെ ലക്ഷ്യത്തെക്കുറിച്ച് അത് നടത്താനിടയുള്ള സാമൂഹിക ഇടപെടലുകളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള എഴുത്തുകാരിയാണ് പുണ്യ സി. ആർ എന്ന് കൊളം കര കൊളം എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥകളിലൂടെയും കടന്നുപോകുമ്പോൾ നമുക്കു ആഴത്തിൽ മനസ്സിലാകും.
പുതിയ കഥകളുടെ രസക്കൂട്ടുകൾ എന്ന് പൊതുവെ തമാശ രീതിയെലെങ്കിലും വിമർശിക്കപ്പെടുന്ന ചേരുവകൾ ഒന്നും അപ്പൻ, മലകയറ്റം, വെടി, ചൊവ്വാഴ്‌ച്ച, വാറ്റ്, ഉച്ച എന്നീ ഈ കഥകളിൽ കാണാൻ കഴിയില്ല. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും കടക്കുന്ന പെൺകുട്ടികളുടെ ആകുലതകളും പ്രതിസന്ധികളുമാണ് പുണ്യയുടെ മിക്ക കഥകളുടെയും പ്രമേയം. എട്ടാം നാൾ പുലർച്ചെ എന്ന കഥയിൽ പുതിയ വീടുകൾ അതിന്റെ അകത്തളങ്ങൾ ഒക്കെ എത്ര സൂക്ഷ്മമായാണ് ഈ കഥയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകും.
ബ്രേക്ക് അപ്പ് പാർട്ടി എന്ന കഥ നോക്കുക. അതിലെ ആശ എന്ന പെൺകുട്ടി പെൺകുട്ടികൾ ചെയ്യരുത് എന്ന സമൂഹം കൽപ്പിച്ചു വെച്ചിരിക്കുന്ന സർവ്വതും ചെയ്യുന്നവളാണ്. തനിക്ക് കാമുകനുമായി ഉണ്ടായ ബ്രേക്ക് അപ്പ് പാർടിയിലൂടെ ആഘോഷമാക്കുകയാണ് ആശ എന്ന പെൺകുട്ടി. കിട്ടാതെ പോകുന്ന സ്നേഹത്തെക്കുറിച്ച്, കിട്ടിയ സ്നേഹത്തിന്റെ അളവുകളെക്കുറിച്ച് അതിന്റെ ദൈർഘ്യത്തെക്കുറിച്ച് അതിന്റെ ആഴത്തെക്കുറിച്ച് ഒക്കെ കൗമാരകാലത്ത് വല്ലാത്ത ആദിയും സംശയവും ആണ്. അമ്മച്ചിക്ക് സ്നേഹമുണ്ടോ ലില്ലിക്കുട്ടിക്ക് സ്നേഹമുണ്ടോ അമ്മിണിക്കുട്ടിക്ക് സ്നേഹമുണ്ടോ എന്ന നിരന്തരം കഥയിലെ കുഞ്ഞുമേരി ആവലാതിപ്പെടുന്നുണ്ട്.
💕 കൊളം കര കൊളം ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു
Comments are closed.