
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയഎഴുത്തുകാരായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും എം.മുകുന്ദന്റെയും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12-ാം തീയതി രാവിലെ 10 മണിക്ക് നാളത്തെ എഴുത്ത് എന്ന വിഷയത്തില്‍ എം.മുകുന്ദനും (എറണാകുളം മഹാരാജാസ് കോളെജ് മലയാളം ഹാളില്‍) രാവിലെ 10.30ന് പ്രരോദനം ശതാബ്ദി പ്രഭാഷണം ബാലചന്ദ്രന് ചുള്ളിക്കാടും( പാലക്കാട് ഗവ.വിക്ടോറിയ കോളെജ് ഓഡിറ്റോറിയം) നിര്‍വ്വഹിക്കുന്നു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകുന്നുണ്ട്.
പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.