കഥകൾ – സന്ധ്യാമേരിയുടെ ചെറുകഥാ സമാഹാരം
കഥകൾ സന്ധ്യാ മേരിയുടെ ചെറുകഥാ സമാഹാരമാണ്. ഡി സി ബുക്ക്സ് ആണ് ഈ ചെറുകഥാ സമാഹാരം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇരുട്ടും വെളിച്ചവും നിറഞ്ഞ ജീവിതം ഈ കഥകളിലുണ്ട്. വേദന നിറഞ്ഞ ഇടങ്ങളിലേക്ക് തുറന്നു വെച്ച കണ്ണുകളും ഉണ്ട്. പക്ഷെ, ആ കണ്ണുകളിലുള്ളത് ഒരു ഉന്മാദിയുടെ നിസ്സംഗതയാണ്. ഉണങ്ങാത്ത മുറിവിന്റെ വേദന ആസ്വദിക്കുന്നത് പോലെ ഉള്ള ഒരു ആനന്ദമാകാം ഈ പുസ്തകം വായനക്കാർക്ക് പകരുന്നത്. നർമം ഈ കഥാകുളുടെ എല്ലാം അന്തർധാര ആണ്. പ്രമേയത്തിലും ആഖ്യാനത്തിലും സവിശേഷതകളും വ്യത്യസ്തതയുമുള്ള കഥകൾ.
ആനിയമ്മയുട വീട്, ഒരു സാധാരണ മലയാളികുടുംബം, ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ, തന്റേതല്ലാത്ത കാരണത്താൽ,ന്യുട്ടന്റെ ചലന സിദ്ധാന്തവും തളരിനാട്ടിലെ മുതലാളിമാരും, പ്രൊമോഷൻ, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടൻ ചരിത്രം, ഒളിച്ചോട്ടം , കുഞ്ഞുമരിയയും റെഡ് റൈഡിങ്ഹുഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങൾ എന്നിങ്ങനെ 12 കഥകളുടെ സമാഹാരം. സന്ധ്യാ മേരിയുടെ കഥകൾ ഒരു വ്യത്യസ്തമായ ഒരു വായനാനുഭവം ആക്കുമെന്നത് തീർച്ച
കഥകൾ സന്ധ്യാമേരി വായിക്കുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക