DCBOOKS
Malayalam News Literature Website

കാസർകോഡ് ആഖ്യാനങ്ങൾ (Kasaragod Akhyanangal)

Kasaragod Akhyanangal By M A Rahman

Book Details

Book : Kasaragod Akhyanangal
Author : M. A. Rahman
Category : History
ISBN : 9789370986558
Published Year : 2026
Publisher : DC Books
Number of pages : 296
Language : Malayalam

About the Book

കാസർകോഡ് ആഖ്യാനങ്ങൾ പുസ്തകത്തെ കുറിച്ച്

എം. എ. റഹ്‌മാന്റെ ‘കാസർകോട് ആഖ്യാനങ്ങൾ’ എന്ന പുസ്തകം വെറുമൊരു ചരിത്രപുസ്തകമല്ല, മറിച്ച് കാസർകോടിന്റെ പരിസ്ഥിതിയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ഒരു അന്വേഷണമാണ്. തെറ്റായ കാർഷിക നയങ്ങൾ (വിശേഷിച്ച് ഏകവിളത്തോട്ടങ്ങൾ) എങ്ങനെ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തകർത്തു എന്ന് ഇതിൽ വ്യക്തമാക്കുന്നു.

ഭാഷാപരമായും വംശീയമായും അതിസമ്പന്നമായ കാസർകോടിന്റെ വൈവിധ്യങ്ങളെ പുസ്തകം അടയാളപ്പെടുത്തുന്നു. തുളു ഭാഗവതം, ആദൂർ ശിലാരേഖകൾ, കുമ്പള കലാപം മുതൽ കയ്യൂർ-കരിവെള്ളൂർ സമരങ്ങൾ വരെയുള്ള ചരിത്ര മുഹൂർത്തങ്ങൾ, തെയ്യം-യക്ഷഗാന കലാരൂപങ്ങൾ എന്നിവയിലൂടെ കാസർകോടിന്റെ സവിശേഷമായ ‘ആധുനികത’യെ ഗ്രന്ഥകാരൻ വായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

പൊസങ്കടി ഒരു അന്വേഷണറിപ്പോർട്ട്, മഹല്ല്, കിതാബ് മഹൽ, ബഷീർ ദ മാൻ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ച എം എ റഹ്‌മാന്റെ അടുത്ത മികച്ച രചനയാണ് കാസർകോഡ് ആഖ്യാനങ്ങൾ. ഏകവിളത്തോട്ടങ്ങളെന്ന വികലമായ കാർഷികനയം നിർബന്ധപൂർവ്വം നടപ്പിലാക്കിയതിലൂടെ എങ്ങനെ കാസർകോടിന്റെ പരിസ്ഥിതിയെ ആകെ തകർത്തു എന്ന് കാര്യകാരണ സഹിതം ഉദാഹരണങ്ങളോടെ എം. എ. റഹ്മാൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ‘കാഞ്ഞിരദേശത്തിന്റെ ആത്മകഥ, എന്റെയും’ എന്ന മൂന്നാം അധ്യായത്തിൽ ഇപ്രകാരം പറയുന്നു: ‘ഏഴ് ഭാഷകൾ സംസാരിക്കുന്ന, പരമ്പരാഗതമായ തൊഴിൽ ചെയ്യുന്ന ഇത്രയധികം വംശീയ ഗോത്രസമൂഹങ്ങളെ കാസർകോട് അല്ലാതെ കേരളത്തിലെ മറ്റു ജില്ലകളിൽ കാണുക പ്രയാസമാണ്.’കുമ്പള കലാപം പോലുള്ള കലാപങ്ങൾ, പൊട്ടൻ തെയ്യം, തെക്കുനിന്നും വടക്കുനിന്നും വന്ന മലയാള–കന്നഡ ഭാഷാധിനിവേശങ്ങളാൽ പുറകിലേക്കുപോയ തുളുഭാഷയിൽ എഴുതിയ തുളു ഭാഗവതം, ചരിത്രപരമായി കാസർകോടിന്റെ ആധുനികത വിളിച്ചോതുന്ന ആദൂർ ക്ഷേത്രത്തിലെ പുരാതന തുളു ലിപികൾ, വിശ്വകർമ്മജർ പണിതീർത്ത മാവുങ്കാലിലെ ക്ഷേത്രം, തീയ സമൂഹത്തിന്റെ വേട്ടജീവിതത്തിന് അറുതി വരുത്തി അവരെ കാർഷികവൃത്തിയിലേക്ക് നയിച്ച തീയ സമൂഹനായകൻ, തമ്പുരാനെ ധിക്കരിക്കാൻ തന്റേടമുണ്ടായ വയനാടൻ കുലവൻ, കുമ്പള കലാപത്തിന്റെ തുടർച്ചപോലെ സംഭവിച്ച കയ്യൂർ–കരിവെള്ളൂർ കർഷക സമരങ്ങൾ, മുനയൻകുന്ന്–തോൽവിരക് സമരങ്ങൾ, കാടകം വനസത്യാഗ്രഹം, കൂടലിലെ ദ്വൈതാദ്വൈത സംവാദം, ടിപ്പുവിന്റെയും ശിവജിയുടെയും അകമ്പടിയായ് വന്ന വിവിധ ഭാഷക്കാരുടെ സംഗമം, മുസ്ലിം–ബ്യാരി വ്യാപാരസമൂഹത്തിന്റെ ഉത്ഭവം, പോർച്ചുഗീസുകാരുടെ ഗോവയിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഗൗഢ സാരസ്വത ബ്രാഹ്മണരെ ചുറ്റിപ്പറ്റി വളർന്ന പ്രത്യേക സംസ്കാരം, കിഴക്കൻ മലയോരത്തെ ആദിവാസി–ഗോത്രവർഗങ്ങളുടെ ആവാസവ്യവസ്ഥകളും സംസ്കാരവും, മൊഗ്രാൽ പാട്ടുകൂട്ടവും മുസ്ലിംകളുടെ പക്ഷിപ്പാട്ടിന്റെ യക്ഷഗാന ദൃശ്യാവിഷ്കരണം, തെയ്യം, യക്ഷഗാനം, പൂരക്കളി തുടങ്ങി കാസർകോടിന്റെ ആധുനികതയുടെ അനേകം ചരിത്രമുദ്രകൾ പ്രൊഫ. എം. എ. റഹ്മാൻ ഈ പുസ്തകത്തിൽ വിവരിക്കുന്നു.

About author

ആരാണ് എം എ റഹ്മാൻ (M. A. Rahman) ?

M A Rahmanകാസർകോട് ജില്ലയിലെ ഉദുമയിൽ ജനനം. കഥാകൃത്ത്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ഡോക്യുമെന്ററി സംവിധായകൻ. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. തള, മഹല്ല്, ബഷീർ ദ മാൻ തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന പുസ്തകത്തിന് 2015-ലെ ഒടക്കുഴൽ അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന അവാർഡും കൂടാതെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. “ബഷീർ ദ മാൻ” എന്ന ഡോക്യുമെന്ററിക്ക് 1987-ലെ ദേശീയ അവാർഡും, “കോവിലൻ എന്റെ അച്ചാച്ചൻ” എന്ന ഡോക്യുമെന്ററിക്ക് കേരള സംസ്ഥാന അവാർഡും ലഭിച്ചു. “തലാൽ മൻസൂർ”, “അരജീവിതങ്ങൾക്കൊരു സ്വർഗം”, “കുമരനെല്ലൂരിലെ കുളങ്ങൾ” (ഇന്ത്യൻ പനോരമ എൻട്രി) അടക്കം ആകെ പന്ത്രണ്ട് ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. 2015-ൽ കണ്ണൂർ സർവകലാശാല മനുഷ്യാവകാശ പ്രവർത്തനത്തിന് ആചാര്യ അവാർഡ് നൽകി ആദരിച്ചു.

FAQ

കാസർകോട് ആഖ്യാനങ്ങൾ ആരുടെ പുസ്തകമാണ്?

കാസർകോട് ആഖ്യാനങ്ങൾ എം. എ. റഹ്‌മാൻ രചിച്ച പഠനഗ്രന്ഥമാണ്.

‘കാസർകോട് ആഖ്യാനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രധാന പ്രമേയം എന്താണ്?

കാസർകോടിന്റെ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമായ വികലമായ കാർഷിക നയങ്ങളെയും, ആ പ്രദേശത്തിന്റെ വൈവിധ്യമാർന്ന സാംസ്‌കാരിക-ചരിത്ര പശ്ചാത്തലത്തെയും കുറിച്ചുള്ള ആഖ്യാനമാണിത്.

കാസർകോടിന്റെ പരിസ്ഥിതി തകരാൻ പുസ്തകം ചൂണ്ടിക്കാണിക്കുന്ന കാരണമെന്ത്?

ശാസ്ത്രീയമല്ലാത്ത രീതിയിൽ നടപ്പിലാക്കിയ ഏകവിളത്തോട്ടങ്ങളും കീടനാശിനി (എൻഡോസൾഫാൻ) പ്രയോഗങ്ങളുമാണ് കാസർകോടിന്റെ പരിസ്ഥിതിയെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും തകർത്തതെന്ന് പുസ്തകം കാര്യകാരണസഹിതം വിശദീകരിക്കുന്നു.

ഭാഷാപരമായി കാസർകോടിന് ഉള്ള പ്രത്യേകതയായി എം. എ. റഹ്മാൻ പറയുന്നത് എന്താണ്?

ഏഴ് ഭാഷകൾ സംസാരിക്കുന്ന, തനതായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഗോത്രസമൂഹങ്ങൾ കാസർകോടുണ്ട്. തുളു, ബ്യാരി, കന്നഡ, മലയാളം തുടങ്ങിയ ഭാഷാ സംഗമഭൂമിയാണിത്. മലയാള-കന്നഡ ആധിനിവേശം കാരണം തുളു ഭാഷ പിന്തള്ളപ്പെട്ട ചരിത്രവും അദ്ദേഹം പങ്കുവെക്കുന്നു.

പുസ്തകത്തിൽ പരാമർശിക്കുന്ന പ്രധാന ചരിത്ര സംഭവങ്ങളും സമരങ്ങളും ഏവ?

  • കുമ്പള കലാപം.
  • കയ്യൂർ, കരിവെള്ളൂർ കർഷക സമരങ്ങൾ.
  • മുനയൻകുന്ന് – തോൽവിരക് സമരങ്ങൾ.
  • കാടകം വനസത്യാഗ്രഹം.
  • എൻഡോസൾഫാൻ ദുരന്തത്തിനെതിരെയുള്ള സമരങ്ങൾ

ഏതൊക്കെ കലാരൂപങ്ങളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്?

പൊട്ടൻ തെയ്യം, വയനാടൻ കുലവൻ, യക്ഷഗാനം, പൂരക്കളി, മൊഗ്രാൽ പാട്ടുകൾ, മുസ്ലിംകളുടെ പക്ഷിപ്പാട്ടിന്റെ യക്ഷഗാന ദൃശ്യാവിഷ്കാരം എന്നിവയെക്കുറിച്ച് പുസ്തകം വിവരിക്കുന്നു.

കാസർകോടിലെ വിവിധ സമുദായങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് പുസ്തകം എന്ത് പറയുന്നു?

ടിപ്പുവിന്റെയും ശിവജിയുടെയും സൈനിക നീക്കങ്ങളിലൂടെ എത്തിയ വിവിധ ഭാഷക്കാർ, വ്യാപാര പാരമ്പര്യമുള്ള മുസ്ലിം-ബ്യാരി വിഭാഗങ്ങൾ, ഗോവയിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഗൗഢ സാരസ്വത ബ്രാഹ്മണർ എന്നിവർ ചേർന്നതാണ് കാസർകോടിന്റെ സങ്കര സംസ്‌കാരം.

Comments are closed.