DCBOOKS
Malayalam News Literature Website

കമാൽ: വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കമാലിന്റെ ജീവചരിത്രം

1939 ഇൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ അപൂർവ കൃതി ആണ് കമാൽ. ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫാ കമാൽ ആറ്റാത്തുർക്കിന്റെ രാഷ്ട്രീയജീവിതം ചുരുക്കി പറയുന്ന ഈ പുസ്തകം ബഷീറിന്റെ ലോക കാഴ്ചപ്പാടിന്റെ സംഗ്രഹം കൂടി ആണ്.

kamaal | കമാൽ

പുരാരേഖാഗവേഷകനായ അബ്ദുറഹ്മാൻ മാങ്ങാടാണ്. ബഷീറിന്റെ അസമാഹൃതമായ കൃതി കണ്ടെടുത്തത്. അദ്ദേഹത്തിന്റെ ആമുഖ പഠനത്തോടെ. അവതരിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ അനുബന്ധമായി ജീവചരിത്ര സംഗ്രഹം കൂടി ചേർത്തിട്ടുണ്ട്. തുർക്കിയുടെ ആധുനികതയ്ക്ക് ആയി പ്രവർത്തിച്ച സൈനിക മേധാവിയും രാഷ്ട്ര തന്ത്രജ്ഞനും ആയ കമാൽ അട്ടത്തുർക്കിന്റെ ജീവചരിത്രമാണിത്.

ബഷീറിന്റെ മതേതര ബോധ്യത്തിന്റെ രേഖ കൂടിയാണ് കമാൽ. ഈ കാഴ്ചപ്പാടിൽ എം. എൻ കാരശ്ശേരി എഴുതിയ വിശദമായ പഠനത്തോടെ ആണ് കമാൽ ഡി.സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുന്നത്. ശിവരാമൻ നായർ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിൽ നിന്നുമുള്ള ഏതാനും പേജുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമാൽ എന്ന പുസ്തകം സംസാരിക്കുന്നത് തുർക്കിയിൽ രാജഭരണം അവസാനിപ്പിച്ച അധികാരത്തിൽ കയറിയ കമാൽ ആറ്റാത്തുർക്കിനെ പറ്റി ആണ്. രാജഭരണത്തിലെ തുർക്കി, അവിടത്തെ ജനാധിപത്യധ്വംസനം, തുർക്കിയിലെ ദുസ്സഹമായ മനുഷ്യ ജീവിതം, അതത്രയും പരിഹരിക്കുവാൻ കമാലും സഹചാരികളും യത്നിച്ചത്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.