കള്ളക്കടത്തുകാലം – വിനോയ് തോമസ് എഴുതിയ ഓർമ്മകുറിപ്പുകളുടെ സമാഹരം
കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓർമ്മകുറിപ്പുകളുടെ സമാഹരം ആണ് കള്ളക്കടത്തുകാലം.
കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകർത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങൾ, അധ്യാപകനുഭവങ്ങൾ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓർമ്മകളുടെ പെയ്‌ത്ത്. അനുഭവമെഴുത്തുകൂടിയായ ഈ പുസ്തകം ഒരു ടീസർ ആണ്. കഥയെന്ന പേരിലാണ് ബഷീർ തന്റെ ജീവിതം എഴുതിയത് അങ്ങനെ എഴുതുമ്പോൾ ഒരു ഗുണമുണ്ട് സത്യത്തിന്റെ മേമ്പൊടി ചേർത്താൽ മതി, എന്ത് നുണയും വെച്ചുകാച്ചാം.
മിക്ക ആളുകളും അതൊക്കെ നടന്നത് എന്ന് വിശ്വസിച്ചുകൊള്ളും. ബഷീറിന് ആ വിദ്യ നല്ലപോലെ അറിയാമാരുന്നു. കഥാകൃത്തും പറയുന്നു തന്റെ അനുഭവങ്ങളൊന്നും ഒട്ടും നല്ല മാതൃക അല്ല. എങ്കിലും ഈ എഴുത്തിലൂടെ ബഷീറും പീയും ഒക്കെ അറിഞ്ഞ അതേ ആനന്ദം തനിക്കും അറിയാൻ സാധിച്ചതായി വിനോയ് തോമസ് പറയുന്നു. അത് പോലെ കള്ളക്കടത്തുകാലം എന്ന ഈ പുസ്തകം കഥയും ആത്മകഥയും തമ്മിലുള്ള അതിർവരമ്പുകളെ മായ്ചുകളയാൻ കൂടിയുള്ള തീരുമാനമായി മാറുന്നു. അനുഭവമെഴുത്തല്ലാതെ ചില കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്. അതൊക്കെ ഇത്രയും കാലത്തേ തന്റെ ജീവിതത്തിൽ താൻ കണ്ട സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള തന്റേതായ നിരീക്ഷണങ്ങൾ ആണ് എന്നും അദ്ദേഹം പറയുന്നു.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ