DCBOOKS
Malayalam News Literature Website

കടമ്പ്ര അംശം (Kadampra Amsham)

Kadampra Amsham By Nikhil Manasseri

Book Details

Book : Kadampra Amsham
Author : Nikhil Manasseri
Category : Novel
ISBN : 9789370982703
Published Year : 2026
Publisher : Sedora
Number of pages : 144
Language : Malayalam

About the Book

പുസ്തകത്തെ കുറിച്ച്

ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് കടമ്പ്ര അംശം. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ ഛായാമുഖിയാണ് ‘കടമ്പ്ര അംശം’.

ഫ്രഞ്ച് അധീനതയിലായിരുന്ന കടമ്പ്ര അംശം കാട് സ്വകാര്യ ഉടമസ്ഥതയിലാകുന്നതിലൂടെയാണ് കൊലപാതകങ്ങളുടെയും ഗൂഢ ലക്ഷ്യങ്ങളുടെയും ചുരുളഴിയുന്നത്. കൊല്ലപ്പെടുന്ന ശൗര്യ എന്ന പെൺകുട്ടിയും കേസന്വേഷകരായ ഡെറിക് ഇമ്മൻ, ബഞ്ചമിൻ എന്നീ പോലീസുകാരും നമ്മൾ കേട്ടതോ അറിഞ്ഞതോ ആയ കഥാപാത്രങ്ങളായി അനുഭവപ്പെടുന്നു. ഉദ്യേഗാത്മകതയും നിരീക്ഷണവുമെല്ലാം ഓരോ വാക്യത്തിലും ചേർത്തുവെക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.ആഖ്യാനവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമെല്ലാം കൃതിയെ കൂടുതൽ മികവുറ്റതാക്കുന്നു.

പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ

കടമ്പ്രക്കാടിന്റെ ഭീകരതയും ദുരൂഹതയും അടിമക്കെട്ട് ഗ്രാമത്തിന്റെ ചരിത്രപരമായ വിശേഷങ്ങളും കോർത്തിണക്കിയ നോവൽ. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ നേർച്ചിത്രം.

കുറ്റാന്വേഷണത്തിലെ സൂക്ഷ്മത, ചാതുര്യം,അഭിനിവേശം…. ചിലർക്ക് അത് സർവീസ് കാലയളവിൽ മാത്രം ഒതുങ്ങുന്നതല്ല. അതിനപ്പുറത്തേക്കും. അങ്ങനെ ഒരാളാണ് പഴയ പോലീസുകാരനായ ബെഞ്ചമിൻ പത്രോസ്. കടമ്പ്ര അംശം. ഫ്രഞ്ചുകാർ മാഹി ഉപേക്ഷിച്ച് പോയ ശേഷവും ദുരൂഹമായി നിൽക്കുന്ന കേരളത്തിലെയും കർണാടകത്തിന്റെയും അതിർത്തിയോട് അടുത്ത പ്രദേശം. ഫ്രഞ്ച് അധീനതയിലായിരുന്ന കടമ്പ്ര അംശം കാട് സ്വകാര്യ ഉടമസ്ഥതയിൽ ആകുന്നതിലൂടെയാണ് അതിന്റെ നിഗൂഢത വർദ്ധിക്കുന്നത്. 23 കിലോമീറ്റർ ദൂരത്തിൽ റോഡിന് ഇരുവശവും ഉള്ള കാട് അതിനുശേഷം അടിമക്കെട്ട് എന്ന ഒരു പഴയ ഗ്രാമം. ഈ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു കാർ. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിൽ 2 മൃതദേഹങ്ങളിലേക്ക് എത്തുന്നു. മരണപ്പെട്ടവർ നരവംശം ശാസ്ത്ര വിദ്യാർത്ഥിയായ ശൗര്യയും സുഹൃത്ത് അരുൺ വർമ്മയും ആണെന്ന് തിരിച്ചറിയാൻ പോലും ഏറെ സമയമെടുത്ത കേസ്. അവർ രണ്ടുപേരുടെയും മൃതദേഹം കിടക്കുന്നത് ഒരു സ്ഥലത്താണെങ്കിലും, മരിച്ചത് രണ്ട് സ്ഥലത്ത് വച്ചും രണ്ട് സമയത്തും ആണെന്ന ബെഞ്ചമിൻ പത്രോസിന്റെ നിഗമനമാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മനും പഴയ പോലീസുകാരനായ ബെഞ്ചമിനും സമാന്തരമായി ഈ കേസ് അന്വേഷിക്കുന്നു. കടമ്പ്രക്കാടിന്റെ ഭീകരതയും ദുരൂഹതയും , അടിമക്കെട്ട് ഗ്രാമത്തിന്റെ ചരിത്രപരമായ വിശേഷങ്ങളും ഈ കേസ് കൂടുതൽ സങ്കീർണമാക്കി. ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും കൂടെ ചരിത്രവും ചേർന്ന കുറ്റകൃത്യം. ഒരു സമയത്തിന് ശേഷം അവർ രണ്ടുപേരും ഒരുമിച്ച് കേസന്വേഷണത്തിന്റെ ഭാഗമായി. ചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ട ആഘാതം സമൂഹത്തിൽ കുറ്റവാളികളെ വാർത്തെടുക്കാൻ സാധിക്കുമെന്നും പക്ഷേ അത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്നും അന്വേഷണ പുരോഗതിയിൽ ഉടനീളം നമുക്ക് കാണാം. ബുദ്ധി ഉപയോഗിച്ച് കുറ്റം ചെയ്യുന്നവരുടെ കൂടെ എത്താൻ അത്രതന്നെ ബുദ്ധി ഉപയോഗിക്കുന്ന അന്വേഷണവും വേണം. അതോടൊപ്പം കടമ്പ്ര കാടിന്റെ നിഗൂഢതയിലേക്ക് നുഴഞ്ഞുകയറി അന്വേഷിക്കാനുള്ള ചങ്കൂറ്റവും. ഇതെല്ലാം കോർത്തിണക്കിയ അന്വേഷണ പരമ്പരയുടെ ഒരു ഭാഗമാണ് കടമ്പ്ര അംശം എന്ന നോവൽ.

ആഖ്യാനത്തിന്റെ മാന്ത്രികതയാൽ അനുവാചകരിൽ നിരന്തരം ജിജ്ഞാസയുണർത്താൻ ഈ നോവലിന് കഴിയുന്നുണ്ട്. അതുതന്നെ കൃതിയുടെ സ്ഥൂലവും സൂക്ഷ്മവുമായ ആഹ്ലാദവും.

പുസ്തകത്തിന്‍റെ പ്രത്യേകത

സെഡോറ നോവൽ മത്സരം 2025 -ൽ രണ്ടാം സ്ഥാനം നേടിയ കൃതി. ആഭിചാരത്തിന്റെയും നിഗൂഢതകളുടെയും ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് കടമ്പ്ര അംശം. ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ ഛായാമുഖിയാണ് ‘കടമ്പ്ര അംശം’.

About author

ആരാണ് നിഖിൽ മണാശ്ശേരി (Nikhil Manasseri)?

കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സ്വദേശി. നോവലും തിരക്കഥയും ആണ് പ്രധാന രചനാമേഖല. പാറാവ്, അശ്വത്ഥാമാവിന്റെ നിറം, ഒരു ഭീകരപ്രണയം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

FAQ

കടമ്പ്ര അംശം ആരുടെ പുസ്തകമാണ്?

കടമ്പ്ര അംശം മലയാളത്തിലെ ഒരു അന്വേഷണ-നിഗൂഢതാ നോവലാണ്. പുസ്തകത്തിന്റെ രചയിതാവിന്റെ പേര് പുസ്തകവിവരങ്ങൾ അനുസരിച്ച് ചേർക്കാവുന്നതാണ്.

കടമ്പ്ര അംശം ഏത് വിഭാഗത്തിൽപ്പെടുന്ന നോവലാണ്?

ഇത് കുറ്റാന്വേഷണം, നിഗൂഢത, ചരിത്രം, ആഭിചാരം, സസ്പെൻസ് എന്നീ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ത്രില്ലർ നോവലാണ്.

കടമ്പ്ര അംശം നോവലിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെയാണ്?

ഡെറിക് ഇമ്മൻ, ബെഞ്ചമിൻ പത്രോസ്, ശൗര്യ, അരുൺ വർമ്മ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ.

കടമ്പ്ര അംശം എന്ന പുസ്തകത്തിൻ്റെ വായനക്കാർ ആരാണ് ?

നിഗൂഢത, അന്വേഷണ ചാതുര്യം, ചരിത്ര പശ്ചാത്തലം, മനുഷ്യ മനഃശാസ്ത്രം, സാമൂഹിക വിമർശനം എന്നിവ ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് കടമ്പ്ര അംശം മികച്ച തിരഞ്ഞെടുപ്പാണ്.

കടമ്പ്ര അംശം എന്ന പേരിന്റെ പ്രസക്തി എന്താണ്?

കഥയുടെ കേന്ദ്രമായി നിലകൊള്ളുന്ന ദുരൂഹമായ പ്രദേശത്തെയും അതുമായി ബന്ധപ്പെട്ട ചരിത്ര-സാമൂഹിക സംഭവവികാസങ്ങളെയും സൂചിപ്പിക്കുന്ന പേരാണ് “കടമ്പ്ര അംശം”.

കടമ്പ്ര അംശം എന്ന പുസ്തകത്തിന്റെ പ്രത്യേകത എന്താണ്?

സെഡോറ നോവൽ മത്സരം 2025-ൽ രണ്ടാം സ്ഥാനം നേടിയ കൃതിയായ ഈ നോവൽ, ആഭിചാരവും ചരിത്രവും കുറ്റാന്വേഷണവും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ കഥാപരിസരം കൊണ്ട് ശ്രദ്ധേയമാണ്.

കടമ്പ്ര അംശം എന്ന നോവലിന്റെ പ്രമേയം എന്ത്?

ശാസ്ത്ര- സാങ്കേതികത വളർന്നു പന്തലിക്കുമ്പോഴും ആഭിചാരവും അന്ധവിശ്വാസങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൻ്റെ നേർച്ചിത്രമാണ് കടമ്പ്ര അംശം എന്ന ഈ നോവൽ.

Comments are closed.