കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം
 ബെറ്റിമോള്‍ മാത്യുവിന്റെ ‘കടമ്മനിട്ടയുടെ കവിതകള്‍-ഒരു സ്ത്രീപക്ഷ വായന‘ എന്ന പുസ്തകത്തില്‍ നിന്നും
ബെറ്റിമോള്‍ മാത്യുവിന്റെ ‘കടമ്മനിട്ടയുടെ കവിതകള്‍-ഒരു സ്ത്രീപക്ഷ വായന‘ എന്ന പുസ്തകത്തില്‍ നിന്നും
സ്ത്രീവാദകാവ്യശാസ്ത്രത്തിന്റെ ലക്ഷ്യവും രീതിശാസ്ത്രവും പ്രഥമാദ്ധ്യായത്തില്തന്നെ  ചര്‍ച്ച ചെയ്തുകഴിഞ്ഞു. ആ രീതിശാസ്ത്രമുപയോഗിച്ചുകൊണ്ടു താന്ത്രിക ശാക്തേയ ദര്‍ശനങ്ങളെയും അമ്മദൈവാരാധനയെയും ആധുനികതയെയും രണ്ടാമദ്ധ്യായത്തില്‍ വിശകലനവിധേയമാക്കി. ഇതിലൂടെ ഭക്തിപ്രസ്ഥാനത്തിന്റെ ഉത്പന്നമെന്നും ദേവ്യാരാധനാപരമെന്നും കരുതിയിരുന്ന ഭാഷാവ്യവഹാരങ്ങളില്‍ പുരുഷനീതിയുടെ സ്ഥാപനവത്കൃതമൂല്യങ്ങള് എപ്രകാരം അടങ്ങിയിരിക്കുന്നുവെന്നും അവ സര്‍വ്വാത്മനാ സ്വീകാര്യമാകുന്നതിലെ അപകടകരമായ അനീതിയും വെളിപ്പെടുത്താനായി. മൂന്നാമദ്ധ്യായത്തില്‍ കടമ്മനിട്ടക്കവിതയുടെ പൂര്വ്വപാരായണങ്ങളെ വിശകലനംചെയ്തു. ഈ പഠന വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ കടമ്മനിട്ടക്കവിതയെ അതിന്റെ  സ്വഭാവാടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുകയും സ്ത്രീപക്ഷപഠനത്തിന്റെ പ്രത്യയശാസ്ത്രവും രീതിശാസ്ത്രവുമുപയോഗിച്ചു  വിശകലന വിധേയമാക്കുകയാണ് ഈ അദ്ധ്യായത്തില്‍. ആധുനികതയുടെ ഉരകല്ലില്‍ ഉരുത്തിരിഞ്ഞ മുന്‍കാല പഠനങ്ങള്‍ ഇവിടെയും ആനുഷംഗികമായി പരാമര്‍ശിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നു പ്രഥിതമായ സ്ത്രീബിംബങ്ങളെ സവിശേഷമായി വിലയിരുത്തുന്നു. ഇതിലേക്കായി സ്ത്രൈണപരാമര്ശങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയുടെ സവിശേഷസ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു.
സ്വഭാവാടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുകയും സ്ത്രീപക്ഷപഠനത്തിന്റെ പ്രത്യയശാസ്ത്രവും രീതിശാസ്ത്രവുമുപയോഗിച്ചു  വിശകലന വിധേയമാക്കുകയാണ് ഈ അദ്ധ്യായത്തില്‍. ആധുനികതയുടെ ഉരകല്ലില്‍ ഉരുത്തിരിഞ്ഞ മുന്‍കാല പഠനങ്ങള്‍ ഇവിടെയും ആനുഷംഗികമായി പരാമര്‍ശിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നു പ്രഥിതമായ സ്ത്രീബിംബങ്ങളെ സവിശേഷമായി വിലയിരുത്തുന്നു. ഇതിലേക്കായി സ്ത്രൈണപരാമര്ശങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയുടെ സവിശേഷസ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു.
കടമ്മനിട്ട-വ്യക്തിയും കവിയും
വ്യക്തി
കടമ്മനിട്ട എന്നറിയപ്പെടുന്ന കടമ്മനിട്ട എം.ആര്. രാമകൃഷ്ണപ്പണിക്കര്‍ 1935 മാര്‍ച്ച് 25- നു ജനിച്ചു. അച്ഛന് കടമ്മനിട്ട മേലേത്തറയില്‍ രാമന് നായര്‍, അമ്മ കുട്ടിയമ്മ, മൈലപ്ര സ്കൂള്‍, കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികനില തൃപ്തികരമല്ലാതിരുന്നതിനാല്‍ ബിരുദാനന്തരപഠനം ഉപേക്ഷിച്ചു തൊഴിലന്വേഷകനായി. കുറേനാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിനു ചെലവഴിച്ചു.
1958-ല്‍ ജോലി തേടി പ്രവാസിയായി കല്‍ക്കത്തയിലെത്തി, ഖാദി വ്യവസായശാലയില്‍ ജോലിക്കാരനായി. 1959 മുതല്‍ 67 വരെ മദിരാശിയില്‍ പോസ്റ്റല്‍ അക്കൗണ്ട്സ് വകുപ്പില്‍ ഓഡിറ്ററായി ജോലി നോക്കി. 1967- ല്‍ തിരുവനന്തപുരത്തെത്തി 1992 വരെ തിരുവനന്ത
പുരത്തു പോസ്റ്റല്‍ അക്കൗണ്ട്സില്‍ ഉദ്യോഗസ്ഥനായി തുടര്‍ന്നു. 1992 മാര്‍ച്ച് 31-നു സര്‍വ്വീസില്‍നിന്നു പിരിഞ്ഞു. 1963-ല്‍ വിവാഹിതനായി. സര്‍വ്വീസില്‍നിന്നും പിരിഞ്ഞശേഷം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായി. 1996-2001 കാലയളവില്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ നിന്നും ജയിച്ച് നിയമസഭാംഗമായി. 2001-ല്‍ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായി.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
 
			
Comments are closed.