
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്രം പ്രകാശനം ചെയ്തു. സക്കറിയയുടെ ഫേസ്ബുക് പേജിലൂടെയാണ് കവര്‍ച്ചിത്രം പ്രകാശനം ചെയ്തത്. ഡിസി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്.
പുസ്തകം ആഗസ്റ്റില്‍ പുറത്തിറങ്ങും
”പി എഫ് മാത്യൂസിന്റെ പുതിയ നോവലാണ് “കടലിന്റെ മണം.” ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മുഖാമുഖ മേഖലയിലാണ് മാത്യൂസിന്റെ കഥ വ്യാപരിക്കുന്നത്. ആ ലോകത്തിന്റെ നിഴലുകളിൽ ഒളിച്ചിരിക്കുന്ന ലൈംഗികതയെയും ജീവിത സാധ്യതകളെയും കുറിച്ച് മാത്യൂസ് ഗാഢമായ തിരിച്ചറിവുകളോടെ എഴുതുന്നു. ഡീസിബൂക്സ് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന്റെ കവർ ചിത്രം എത്രയും സന്തോഷപൂർവം അവതരിപ്പിക്കുന്നു. മാത്യൂസിനും നോവലിനും എന്റെ സ്നേഹാശംസകൾ !’‘- കവര്‍ച്ചിത്രം പങ്കുവെച്ചുകൊണ്ട് സക്കറിയ കുറിച്ചു.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പി എഫ് മാത്യൂസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.