‘കടലിന്റ കാവൽക്കാരൻ ‘ ശ്യാം സുധാകരന്റെ കവിതാസമാഹാരം
‘കടലിന്റ കാവൽക്കാരൻ ‘ ശ്യാം സുധാകറിന്റെ സമാഹാരമാണ് എന്നാണ്. ഡി സി ബുക്ക്സ് ആണ് ഈ കവിതാസമാഹാരം ജനങ്ങളിലേക്ക് എത്തിക്കുന്നത്
ഒരു സാന്നിധ്യത്തെറ്റിയും ഒരു കർമ്മത്തെയും ഈ തലക്കെട്ട് കൂട്ടിയോജിപ്പിക്കുന്നുണ്ട്; കടലും കാവൽ നിൽക്കലും. നിസ്സംശയമായ കാര്യം കടൽ ഒരിക്കലും ഒരുപോലെ നിൽക്കുന്നില്ല. അതിന്റെ രൂപ ഭാവങ്ങളും ശബ്ദഘോഷങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു .കടൽ പോലെ പ്രധാനമാണ് കാവലും പാലത്തിനുമുള്ള – കഴിഞ്ഞു പോയ കാലത്തിന്, ചരിത്ര സ്മൃതികൾക്ക്, സ്വന്തം ജീവിതാനുഭവങ്ങൾക്ക് ഒക്കെയുള്ള കാവലാണത്. ജലസമൃദ്ധി ആണ് രചയിതാവിന്റെ കവിതാലോകം. ഇവിടെ പലതരം ജലസാന്നിധ്യങ്ങളുണ്ട്: കടലും നദിയും കുളവും ,മഴയും പ്രളയവും ഒക്കെയുള്ളതാണ്. കാവൽ ഒരു കാത്തിരുപ്പ് കൂടെ ആണ് എന്ന ഗ്രന്ഥകാരൻ പറയുന്നു. ചിലപ്പോൾ അത് മരിച്ചു പോയ ഒരാൾക്കായിട്ടാകാം; അല്ലെങ്കിൽ ഏകാന്തതയെയോ പ്രണയത്തെയോ ശമിപ്പിക്കുന്ന ഒരു കൂട്ടിനായിട്ടോ ആകാം. മുചിരി,കടലിന്റെ കാവൽക്കാരൻ , ഇളയച്ഛൻ , വരാൽ, പ്രകാശഗോപുരം, നഗ്നതയിലാണ്ട്, ചിലമ്പ്, പുഴയുടെ സമീപത്ത്. പട്ടണത്തിൽ പൂച്ച എന്നിങ്ങനെ 41 കവിതകൾ അടങ്ങിയ പുസ്തകം ആണ്. ഭാവി എന്നത് ഈ കവിതകളിൽ അസന്നിഹിതമാണെന്ന് കാണാം. വാക്കുകളിലോ ബിംബങ്ങളിലോ ആവാഹിക്കാൻ ആവാത്തവണ്ണം അത് അന്യമോ അപ്രാപ്യമോ ആണ്. ഇനിയും എത്താത്ത ഭാവി പോലും ഇന്നിനെ വേട്ടയാടുന്നു.
‘ഇതുവരെ ജനിച്ചിട്ടില്ലാത്ത ചെവികൾ എന്റെ പകലിനെ വേട്ടയാടുന്നു’ എന്ന് ഗ്രന്ഥകാരൻ ശ്യാം സുധാകർ ‘പട്ടണത്തിൽ പൂച്ച’ എന്ന കവിതയിൽ ഭാവിയെ ആഖ്യാനിക്കുന്നുണ്ട്.
കടലിന്റ കാവൽക്കാരൻ വായിക്കുന്നതിനായി ഈ ലിങ്ക് അമർത്തുക
കൂടുതൽ വായനാനുഭവങ്ങൾക്കായി ഡി സി ബുക്ക്സ് സ്റ്റോർ സന്ദർശിക്കുക