DCBOOKS
Malayalam News Literature Website

കാവ – ആഷ് അഷിതയുടെ ഉദ്വേഗജനകമായ നോവൽ

ആഷ് അഷിതയുടെ ഏറ്റവും പുതിയ നോവൽ ആണ് കാവ. കാശ്മീർ ആണ് ഈ നോവലിന്റെ പശ്ചാത്തലം. ഡി സി ബുക്ക്സ് ഈ നോവൽ വായനക്കാരിലേക്കെത്തിക്കുന്നു. കഥാകാരി കുറച്ച് വർഷങ്ങൾക്കു മുൻപ് നടത്തിയ കാശ്മീർ യാത്രയുടെ ബാക്കി ആണ് ഈ പുസ്തകം.

kaava | കാവ | ആഷ് അഷിത |

ചിലരുടെ ജീവിതത്തിൽ നിന്ന് കടമെടുത്തതും പലരിൽ നിന്ന് കേട്ടതും ഒളിപ്പിച്ചു വെച്ചതും കൂട്ടിച്ചേർത്തതും കാവയിൽ ഉണ്ട്. ദുരിതങ്ങളിൽ കുടുങ്ങിയ മനുഷ്യരുടെ പക്ഷമാണ് ഈ നോവലിന്റെ അച്ചുതണ്ട്. ചില സമകാലിക സംഭവങ്ങൾ പരാമർശിക്കുണ്ടെങ്കിലും ‘കാവ‘ ഒരു സാങ്കൽപ്പിക കഥ ആണ്. മണ്ണിനടിയിലൂടെ രക്തം ഒഴുകുന്ന താഴ്‌വരയിൽ പ്രേമത്തിന്റെ തന്തവേര് കണ്ടെത്താൻ കഥാനായിക ആയ ഗൗരി നടത്തിയ യാത്ര ആണ് ‘കാവ’. കുങ്കുമം നട്ടുവിളയിക്കുന്ന കാശ്മീർ താഴ്വരയിലെ മനുഷ്യരുടെ ജീവിതവും അപ്രവചനീയമായ ഒരു നാടോടിക്കഥ പോലെ ആണ്. കുത്തൊഴുക്കിൽ തെന്നിത്തെറിച്ചുപോയ കാമുകനെ തേടിയുള്ള ഗൗരിയുടെ യാത്ര, കുങ്കുമപ്പൂക്കളുടെ പരാഗരേഖകൾ പോലെ, ചുവന്ന പാതയിലൂടെയാണ്. വെളിച്ചത്തിനും നിഴലിനും ഇടയിൽ എവിടെയോ മറഞ്ഞുകിടക്കുന്ന സത്യം തേടിയാണ് ഗൗരി സഞ്ചരിക്കുന്നത്. കബീർ സോഫി എന്ന കാമുകനെ, അഞ്ചുമാസമായി പേറുന്ന കുഞ്ഞിന്റെ തന്തയെ, തേടിയുള്ള ഗൗരിയുടെ യാത്ര ആണ് കഥ. കശ്മീരിന്റെ മനുഷ്യ ഹൃദയങ്ങളിലേക്കുള്ള വഴിയാണിത്.

💕നിങ്ങളുടെ കോപ്പികൾ ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കു സ്വന്തമാക്കൂ

Leave A Reply