
തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത നിരൂപകനും അധ്യാപകനുമായിരുന്ന കെ.പി അപ്പന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കെ. പി. അപ്പന് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29-ന് വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ചു നടക്കുന്ന സ്മൃതി പ്രഭാഷണം ശ്രീ. കല്‍പ്പറ്റ നാരായണന് നിര്‍വ്വഹിക്കും. എഴുത്തും കാലപരിസരവും എന്നതാണ് വിഷയം.
അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിയില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വി.ജെ. ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ചയുമുണ്ടാകും. സജയ് കെ.വി, ബിലു പത്മിനി നാരായണന്, വി.ജെ. ജയിംസ്, പ്രവീണ്‍കുമാര്‍ രാജാ എന്നിവര്‍ പങ്കെടുക്കും.
Comments are closed.