Book Details
Book : K K Kochinte Thiranjedutha Lekhanangal
Author : Kochu K K
Category : Articles
ISBN : 9789364874502
Published Year : 2026
Publisher : DC Books
Number of pages : 472
Language : Malayalam
About the Book
കെ.കെ. കൊച്ചിൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പുസ്തകത്തെ കുറിച്ച്
ദലിത് ആക്ടിവിസ്റ്റും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സക്രിയമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന കെ.കെ. കൊച്ചിൻ്റെ ഇതുവരെ ഇറങ്ങിയ കലാപവും സംസ്കാരവും, അംബേദ്കർ-ജീവിതവും ദൌത്യവും, വായനയുടെ ദലിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേർക്കാഴ്ചകൾ, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും എന്നീ ഏഴ് പുസ്തകങ്ങളിൽനിന്ന് തിരഞ്ഞെടുത്ത മുപ്പത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം.
പുസ്തകത്തിൻ്റെ പ്രധാന വിഷയങ്ങൾ
ദലിത് ക്രിസ്ത്യൻ സംവരണത്തോടുള്ള സമീപനം, അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ, അംബേദ്കർ- ജീവിതവും ദൌത്യവും, മലബാർ കലാപം, ഭൂപരിഷ്കരണവും ദലിതരും, ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ചരിത്രപ്രസക്തി, പൊയ്കയിൽ കുമാരഗുരു, ജോൺജോസഫ് പാമ്പാടി, കുറ്റിപ്പുഴ കൃഷ്ണപിള്ള, ശ്രീനാരായണഗുരു, ഗാന്ധിജിയുടെ ദലിതർ, ബുദ്ധനിലേക്കുള്ള ദൂരം എന്നിങ്ങനെ ദലിത്പക്ഷത്തുനിന്നുകൊണ്ട് അവരുടെ ജീവത്പ്രശ്നങ്ങളെ അസാധാരണമായ ധിഷണയോടെ എറ്റെടുത്തവതരിപ്പിക്കുകയും ഈ വിഷയങ്ങളിൽ നിലവിൽ കൊണ്ടാടപ്പെടുന്ന സവർണ്ണപക്ഷ ആശയധാരകളെ പൊളിച്ചെഴുതുകയും ചെയ്യുന്നതാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും. ലോകത്തെമ്പാടും ദലിതെഴുത്തിന് സ്വീകാര്യതയേറുന്ന ഇക്കാലത്ത് കെ.കെ. കൊച്ചിൻ്റെ ദലിത്പക്ഷചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്.
About author
ആരാണ് കെ.കെ. കൊച്ച് (K K Kochu)?
കോട്ടയം ജില്ലയിലെ മധുരവേലിയിൽ 1949 ഫെബ്രുവരി 2 ന് കെ.കെ. കൊച്ച് ജനിച്ചു. സ്കൂൾ കോളജ് കാലത്തുതന്നെ സാഹിത്യരചനകളിലേർപ്പെടാൻ തുടങ്ങി. വിദ്യാർത്ഥിയായിരിക്കെ മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ നാടകത്തിന് ഒന്നാം സമ്മാനം നേടി. തീവ്ര കമ്മ്യൂണിസ്റ്റ് ആശയത്തിലാകൃഷ്ടനായതോടെ നിസ്വരായ പിന്നോക്കവിഭാഗക്കാരുടെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിലിടപെട്ടുകൊണ്ട് പൊതുപ്രവർത്തനരംഗത്തിറങ്ങി. രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ നിരവധി സമരങ്ങളിലും മറ്റും പങ്കെടുക്കേണ്ടിവന്നതോടെ കോളജ്പഠനം പൂർത്തിയാക്കാനായില്ല. സീഡിയൻ, സൂചകം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. നിരവധി അവാർഡുകൾ നേടിയ ദലിതൻ എന്ന ആത്മകഥയും എഡിറ്റഡ് പുസ്തകങ്ങളടക്കം എട്ട് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 മാർച്ച് 13-ന് അന്തരിച്ചു.
FAQ
ഈ സമാഹാരത്തിൽ ഉൾപ്പടുന്ന ലേഖനങ്ങളെത്ര?
37 ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ
കെ.കെ. കൊച്ചിൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം ആരുടേതാണ്?
ദലിത് ചിന്തകനും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനുമായ കെ.കെ. കൊച്ചിൻ്റെ വിവിധ ഗ്രന്ഥങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സമാഹരണം നിർവഹിച്ചിരിക്കുന്നത് ഡോ. ഒ.കെ. സന്തോഷാണ്.
കെ.കെ. കൊച്ചിൻ്റെ ഏതെല്ലാം കൃതികളിൽനിന്നെടുത്ത ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?
കലാപവും സംസ്കാരവും, അംബേദ്കർ-ജീവിതവും ദൌത്യവും, വായനയുടെ ദലിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേർക്കാഴ്ചകൾ, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും എന്നീ ഏഴ് പുസ്തകങ്ങളിൽനിന്നുള്ള ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
ദലിത് ചരിത്രവും സാമൂഹിക പ്രശ്നങ്ങളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുമോ?
അതെ. ദലിത് സമൂഹം നേരിട്ട വിവേചനങ്ങളും വെല്ലുവിളികളും ചരിത്രപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലത്തിൽ ഈ പുസ്തകം വിശകലനം ചെയ്യുന്നു.
ഈ പുസ്തകത്തിൻ്റെ വായനക്കാർ ആരെല്ലാം?
ദലിത് പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ചരിത്രത്തെയും രാഷ്ട്രീയത്തെയും പഠിക്കാനും പുനരാഖ്യാനം ചെയ്യാനും താല്പര്യമുള്ള എല്ലാവരും ഈ പുസ്തകത്തിന്റെ ടാർജെറ്റ് വായനക്കാർ ആണ്. ചരിത്രഗവേഷകർക്കും അധ്യാപകർക്കും എപ്പോഴും ഉപകാരപ്രദമാകുന്ന ഒരു പുസ്തകം.
Comments are closed.