
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വാഡ്ഗാം മണ്ഡലത്തില്‍ ഉന സമരനായകനും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് മിന്നുംജയം. 18150 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ വിജയ് ചക്രവര്‍ത്തിയെ മേവാനി തോല്പിച്ചത്. മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മേവാനി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് പിന്തുണ അറിയിച്ചിരുന്നു.
സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനൊപ്പം മറുഭാഗത്ത് മറ്റൊരു ദലിത് യുവാവിനെ മേവാനിക്ക് ബദലായി രംഗത്തിറക്കാനും ബി.ജെ.പി മുതിര്‍ന്നു ഫലം പുറത്ത് വന്നപ്പോള്‍ ബി.ജെ.പിയുടെ കണക്ക് കൂട്ടലുകള്‍ പാളി.
ഗുജറാത്തില്‍ ദലിത് മുസ്ലിം ഐക്യം തുടരേണ്ടതിെന്റ ആവശ്യകതയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉടനീളം മേവാനി ഉയര്‍ത്തികാട്ടിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടിയെങ്കിലും ദലിത്മുസ്ലിം വിഷയങ്ങള്‍ മുമ്പത്തേക്കാളും ശക്തിയോടെ സംസ്ഥാനത്ത് ഉയര്‍ന്ന് വരുമെന്ന് തെളിയിക്കുന്നതാണ് മേവാനിയുടെ വിജയം.
Comments are closed.