
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നടന് ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാനാണ് ചിത്രത്തില്‍ ജാന്‍വിയുടെ നായകനായി എത്തുന്നത്. ശശാങ്ക് ഖെയ്ത്താന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കരണ്‍ ജോഹറാണ്.
അജയ്-അതുല്‍ കൂട്ടുകെട്ടിലൊരുക്കിയിരിക്കുന്ന ഗാനത്തിന് അമിതാബ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലും അജയ് ഗൊഗൊവാലയും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ധടക് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ശ്രീദേവിയുടെ ആകസ്മിക മരണം. അമ്മയുടെ മരണശേഷം മാനസികമായി തളര്‍ന്ന ജാന്‍വി പിന്നീട് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. മറാഠി ചിത്രം സൈറാത്തിന്റെ റീമേക്കാണ് ധടക്ക്.
Comments are closed.