DCBOOKS
Malayalam News Literature Website

ഇസ്താംബുൾ മെമ്മറീസ് – മുനീർ ഹുസൈൻ എഴുതിയ യാത്രാവിവരണം

മുനീർ ഹുസൈൻ എഴുതിയ യാത്രാവിവരണം ആണ് ഇസ്താംബുൾ മെമ്മറീസ്. ഓട്ടോമൻ തുർക്കി സുൽത്താന്മാരുടെ ഐതിഹാസിക ജീവിതകഥകളുടെയും ചരിത്രമുറങ്ങുന്ന ഹാഗിയ സോഫിയയുടെയും നാടായ തുർക്കിയിലെ വിവിധ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പാണിത്.

ISTANBUL MEMORIES | ഇസ്താംബുൾ മെമ്മറീസ്

തുർക്കിയിലെ ഒട്ടുമിക്ക പ്രധാന സ്ഥലനങ്ങളും കാഴ്ചകളും നേരിട്ടറിഞ്ഞ യാത്ര, ഹോജയുടെയും റൂമിയുടെയും നാടായ കൊനിയയിലൂടെയും ഫെയറി ചിമ്മിനികൾ കൊണ്ടും ഹോട്ട് എയർ ബലൂണുകൾ കൊണ്ടും പ്രസിദ്ധമായ കപ്പഡോക്കിയയിലൂടെയുമൊക്കെ കടന്നു പോകുന്നു. ചരിത്രം തുടിക്കുന്ന ഇസ്താൻബുൾ പട്ടണത്തിന്റെ മനോഹാരിതയും അതിന്റെ പൈതൃകവും സാംസ്കാരികവും രാഷ്ട്രീയവും ആയ മുന്നേറ്റങ്ങളും ഗ്രാമീണ ജീവിതങ്ങളും കാർഷിക ഗ്രാമങ്ങളും ജൈവ വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യങ്ങളും ഒക്കെ കോർത്തിണക്കിയ പുസ്തകം ആണ് ഇസ്താംബുൾ മെമ്മറീസ്.

ഒരു കയ്യിൽ എസിയുടെ പുരാതനരഹസ്യങ്ങളും മറുകയ്യിൽ യൂറോപ്പിന്റെ ആധുനികതയും ചുമന്നു നിൽക്കുന്ന ഒരു മാന്ത്രിക രാജ്യമാണ് തുർക്കി. രണ്ടു ഭൂഘണ്ഡങ്ങൾ പങ്കിട്ട് എടുത്തൊരു രാജ്യം. ഏഷ്യയെയും യൂറോപിനെയും രണ്ടായി പിളർത്തി കരിങ്കടലിനെയും മെഡിറ്ററേനിയൻ കടനിലേയും ബന്ധിപ്പിക്കുന്ന പ്രകൃതി രമണീയമായ ബോസ്ഫറസ്‌ കടലിടുക്ക്. ഐതിഹാസികം ആയ ധാരാളം ചരിത്ര മുഹൂർത്തനങ്ങൾക്ക് സാക്ഷിയായി ഇന്നും സ്വച്ഛന്ദം ഒഴുകിനിൽക്കുന്നു. അങ്ങനെ അതിമനോഹരമായ തുർക്കി കാഴ്ചകളിലേക്ക് ഇസ്താംബുൾ മെമ്മറീസ് നിങ്ങളെ കൂട്ടികൊണ്ടു പോകുന്നു.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.