ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം – സാബു കോട്ടുക്കൽ എഴുതിയ കവിതാസമാഹാരം
സാബു കോട്ടുക്കൽ എഴുതിയ കവിതാസമാഹാരം ആണ് ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം. ഡി സി ബുക്‌സ് ആണ് ഈ കവിതാസമാഹാരം വായനക്കാരിലേക്കെത്തിക്കുന്നത്.

പകൽ ഇടിഞ്ഞുവീണടത് ഇരുളഗോപുരം പണിയുന്ന കവിതകൾ. കാമുകർ ചുണ്ടുകളാൽ കൊതിയുണ്ടാക്കുന്ന പ്രണയശിൽപം പോലെ അമൂർത്തമായ ആനന്ദം അനുഭവിപ്പിക്കുന്നവ. പലവുരു കയറിയും ഇറങ്ങിയും മറഞ്ഞും മാറിയും അറിഞ്ഞും അറിയാതെയും നീളുന്ന മലയാളത്തിലെ പുതിയ പുതിയ ചില്ലകളിൽ തലകീഴായി തൂക്കിയിട്ട ജീവിതത്തിന്റെ പൊരുളുകൾ. സൂക്ഷ്മാനുഭവവിനിമയങ്ങൾ തത്ത്വദർശനമായി വളരുന്ന കവിത.
അസാധ്യമായ ഉൾക്കാഴ്ചയിലൂടെ നമ്മെ തെളിയിക്കുന്ന കാവ്യപുസ്തകം. മണ്ണുടൽ, സസ്യപാഠം, ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം, ആവിഷ്കാരം, ശാന്തിനികേതൻ, പുലിഭയം, അടുക്കള തിരിച്ചുപിടിക്കുക, വാൽ, രണ്ടുയാത്രക്കാർ, അഹ് ചുമപ്പ് ഇപ്പോളുമുണ്ടോ?, കാട്ടുജാതിക്കാർ എന്നിങ്ങനെ നിരവധി കവിതൾ ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്.
💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ
Comments are closed.