വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറി
 തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി  വി.പി ജോയിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവില്‍ മാര്‍ച്ച് ഒന്നിനു ചുമതലയേല്‍ക്കും.
തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി  വി.പി ജോയിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവില്‍ മാര്‍ച്ച് ഒന്നിനു ചുമതലയേല്‍ക്കും.
1987 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. എറണാകുളം സ്വദേശി. തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളെജില്‍ നിന്നു ബിരുദവും ഇംഗ്ലണ്ടില്‍ നിന്നു എംബിഎയും പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഫിലും നേടിയിട്ടുണ്ട്. 2023 ജൂണ്‍ 30 വരെയാണ് പുതിയ തസ്തികയില്‍ തുടരാനാവുക.
അദ്ദേഹത്തിന്റെ മാതൃവിലാപം, നിമിഷജാലകം എന്നീ രണ്ട് പുസ്തകങ്ങള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിനെ സ്വര്ഗ്ഗത്തോളമുയര്ത്തുന്ന അതിമനോഹരമായ കാവ്യശില്പമാണ് ‘മാതൃവിലാപം‘. അനാരോഗ്യകരമായ സമകാലിക ജീവിതത്തിലെ പ്രക്ഷുബ്ധമായ സംഘര്‍ഷങ്ങളില്‍പ്പെട്ട് വിഹ്വലതയനുഭവിക്കുന്ന മനുഷ്യഹൃദയങ്ങളെ അനവദ്യമായ നിതാന്തതയുടെ ആനന്ദാമൃതവര്ഷത്തില്ക്കുളിപ്പിച്ച് അനുവാച കരുടെ ശുദ്ധമായ മനുഷ്യത്വത്തെ ഉദ്ദീപിപ്പിക്കുന്ന കവിതകളാണ് നിമിഷജാലകം.
 
Comments are closed.