DCBOOKS
Malayalam News Literature Website

ഹോട്ട് 40സ്: സ്ത്രീകളുടെ അനുഭവങ്ങൾ | എഡിറ്റർ നിഷ രത്നമ്മ

നിഷ രത്‌നമ്മ എഡിറ്റ് ചെയ്തു ഡി സി ബുക്ക്സ് വായനക്കാരിലേക്ക് എത്തിക്കുന്ന ലേഖനങ്ങൾഅടങ്ങിയ പുസ്തകം ആണ് ഹോട്ട് 40സ്. ആർത്തവവിരാമം ഒറ്റപ്പെട്ട അവസ്ഥയിൽ സംഭവിക്കുന്നില്ല.

ഹോട്ട് 40സ് | Hot Forties Nisha Retnamma

ഇത് എല്ലാ കുടുംബങ്ങളെയും ജോലി സ്ഥലങ്ങളെയും ബന്ധങ്ങളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒരു സാമൂഹിക വിഷയം ആണ്. അവബോധം എല്ലാ തലങ്ങളിലും ആരംഭിക്കണം- വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും നയരൂപീകരണ ഇടങ്ങളിലും മനുഷ്യരുള്ള എല്ലാ ഇടങ്ങളിലും ഈ പുസ്തകം കേവലമൊരു മെഡിക്കൽ വസ്തുതകളുടെയോ പണ്ഡിതോചിതമായ ഉപന്യാസങ്ങളുടെയോ എഴുതിച്ചേർക്കൽ അല്ല.

ഹോട്ട് 40സ് ആഴത്തിലുള്ള മാനുഷികത ഉൾക്കൊള്ളുന്ന ജീവിതാനുഭവം ശേഖരമാണ്. സ്ത്രീകൾ അനുഭവിക്കുന്ന പ്രീ മെൻസ്ട്രൽ സിൻഡ്രോമിനെക്കുറിച്ച്, പെരി മെനോപോസൽ കാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന അസഹ്യതകളെക്കുറിച്ച്, മെനോപോസ് കാലത്ത് സ്ത്രീകൾ നേരിടുന്ന സങ്കീർണ്ണമായ അനുഭവങ്ങളെക്കുറിച്ച് കുടുംബവും സമൂഹവും അറിഞ്ഞിരിക്കാനായി ഈ പുസ്തകം സഹായകമാണ്. പ്രീ മെൻസ്ട്രൽ കാലത്ത് ഉണ്ടാകുന്ന സംഭ്രാന്തി, സംശയങ്ങൾ, സ്വയം തിരിച്ചറിയാനുള്ള വ്യഗ്രത, തെറ്റുധരിക്കപ്പെടുന്നതിന്റെ വേദന, നമുക്കു അറിവില്ലാത്തതിനെക്കുറിച്ചുള്ള ഭയം ഇങ്ങനെ നീണ്ടു പോകുന്നു. ഈ പുസ്തകം വ്യക്തിപരമായ ഒരു ദൗത്യമാണ്- നിശബ്ദതയിൽ സർവം സഹിച്ച സ്ത്രീകൾക്ക് ആദരം അർപ്പിക്കാൻ എഴുത്തുകാരി കാണുന്ന മാർഗം. വൈദ്യശാസ്ത്രം, മന: ശാസ്ത്രം, ഭക്ഷണ ക്രമം, ജീവിതാനുഭവം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ലേഖകർ ഈ പുസ്തകത്തിൽ അവരുടെ അറിവുകൾ പങ്കുവെച്ചിട്ടുണ്ട്.

💕ഈ പുസ്തകം ഇപ്പോൾ തന്നെ സ്വന്തമാക്കൂ
💕കൂടുതൽ വായിക്കുവാനായി ഡി സി ബുക്ക് സ്റ്റോർ സന്ദർശിക്കൂ

Comments are closed.